/sathyam/media/media_files/2026/02/21/kc-venugopal-press-meet-3-2026-02-21-14-27-11.jpg)
തിരുവനന്തപുരം/ആലപ്പുഴ: പി.എസ്.സി റാങ്ക് ലിസ്റ്റുകാരുടെ നിയമനപ്രശ്‌നം സംസ്ഥാനത്ത് വീണ്ടും ശക്തമായി ഉയരുന്നതിനിടെ, മുഖ്യമന്ത്രിയുടെ ഗണ്‍മാന്‍ അനില്‍കുമാറിനു നല്‍കിയതായി റിപ്പോര്‍ട്ട് ചെയ്യുന്ന ഔട്ട് ഓഫ് ടേണ്‍ പ്രമോഷന്‍ സര്‍ക്കാ നീക്കം ചോദ്യം ചെയ്യപ്പെടുന്നു.
ആയിരക്കണക്കിനു റാങ്ക് ലിസ്റ്റുകാര്‍ നിയമനത്തിനായി കാത്തിരിക്കുമ്പോളാണു പോലീസില്‍ പ്രത്യേക പദവി പുതിയതായി സൃഷ്ടിച്ച് അനില്‍ കുമാര്‍ ഉള്‍പ്പെടെ ഇരുപതുപേര്‍ക്കു പ്രമോഷന്‍ നല്‍കിയത് കടുത്ത പ്രതിഷേധം ഉരാന്‍ കാരണമായി. പി.എസ്.സി റാങ്ക് ജേതാക്കള്‍ക്ക് ഒപ്പം നിന്നു പ്രതിഷേധം കടുപ്പിക്കുകയാണ് കെ.സി വേണുഗോപാല്‍ എം.പി.
'വര്‍ഷങ്ങളോളം പഠിച്ച് പരീക്ഷ ജയിച്ചവര്‍ കാത്തിരിക്കുമ്പോള്‍, അധികാരത്തിന് അടുത്തവര്‍ക്കായി ഒരു രാത്രികൊണ്ട് പദവികള്‍ സൃഷ്ടിക്കപ്പെടുന്നു' എന്ന് കെ.സി വേണുഗോപാല്‍ എം.പി പറഞ്ഞു.
ഇത് മെരിറ്റ് അടിസ്ഥാനത്തിലുള്ള നിയമന സംവിധാനത്തെ തകര്‍ക്കുന്നതാണെന്നും ഈ ഭരണത്തില്‍ കേരളത്തിലെ യുവജനങ്ങള്‍ക്കുള്ള നാമമാത്രമായ വിശ്വാസം പോലും ഇതോടെ തകര്‍ന്നുവെന്നും കെ.സി പറഞ്ഞു.
2023-ല്‍ നവകേരള സദസ് യാത്രയ്ക്കിടെ ആലപ്പുഴയിലും കണ്ണൂരിലും പ്രതിഷേധക്കാരെ ഗണ്‍മാന്‍ അനില്‍കുമാര്‍ വടി ഉപയോഗിച്ച് മര്‍ദിച്ചത്തിന് ഇയാള്‍ക്കെതിരെ കേസെടുക്കുകയും പിന്നീട് വിട്ടയക്കുകയും ചെയ്തിരുന്നു.
സുരക്ഷാ മാനദണ്ഡങ്ങള്‍ പ്രകാരം, വി.ഐ.പി വാഹനമൊഴിഞ്ഞ ശേഷം എസ്‌കോര്‍ട്ട് ഉദ്യോഗസ്ഥര്‍ പ്രതിഷേധക്കാരെ നേരിടാന്‍ ഇറങ്ങുന്നത് ചട്ടലംഘനമാണെന്ന് മുന്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ അന്ന് വിമര്‍ശിച്ചിരുന്നു.
കേന്ദ്ര സര്‍ക്കാരിന്റെ 'ബ്ലൂ ബുക്ക്' മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ അനുസരിച്ച്, വി.ഐ.പി സുരക്ഷാ ഉദ്യോഗസ്ഥര്‍ വാഹനത്തെ സംഘര്‍ഷസ്ഥലത്തില്‍ നിന്ന് മാറ്റുന്നതിനാണ് മുന്‍ഗണന നല്‍കേണ്ടത്.
അനില്‍കുമാറിന് പ്രത്യേക പദവി സൃഷ്ടിച്ച് ഔട്ട് ഓഫ് ടേണ്‍ പ്രമോഷന്‍ നല്‍കിയെന്ന റിപ്പോര്‍ട്ട് പുറത്ത് വന്നതോടെ വിവാദം കൂടുതല്‍ കടുത്തു.
പി.എസ്.സി റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ട നിരവധി ഉദ്യോഗാര്‍ഥികള്‍ ഒഴിവുകള്‍ നിലനില്‍ക്കുമ്പോഴും നിയമനം ലഭിക്കാതെ കാത്തിരിക്കുകയാണ്. പല റാങ്ക് ലിസ്റ്റുകളും കാലഹരണപ്പെട്ടു.
2023-ലെ പി.എസ്.സി റാങ്ക്ലിസ്റ്റില്‍ ഒന്നാമതെത്തിയിട്ടും സര്‍ക്കാര്‍ ജോലി ലഭിക്കാത്ത മലപ്പുറത്തുകാരി റഷീദയുടെ അവസ്ഥ ഈ കഴിഞ്ഞ നാളുകളില്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
'പോസ്റ്റ് ഇല്ല എന്നാണ് പറയുന്നത്. നമ്മുടെ പണവും സമയവും ചെലവഴിച്ചാണ് ഈ ഒന്നാം റാങ്ക് നേടിയത്. കാണുന്നവരെല്ലാം എന്തായി എന്ന് ചേദിക്കുമ്പോള്‍ അനുഭവിക്കുന്ന പ്രയാസം വേറെ,' അവര്‍ പറഞ്ഞു.
കെ.സി.വേണുഗോപാല്‍ ഉള്‍പ്പടെയുള്ള രാഷ്ട്രീയ നേതാക്കളോടും മുഖ്യമന്ത്രിയോടും പി.എസ്.സി റാങ്ക് ജേതാക്കള്‍ അവരുടെ പരാതി സമര്‍പ്പിച്ചിരുന്നു. 'ഞങ്ങള്‍ ഒരുപാട് തവണ മുഖ്യമന്ത്രിയെ കാണാന്‍ ശ്രമിച്ചു, പക്ഷേ കഴിഞ്ഞില്ല.
ഉന്നത വിദ്യാഭ്യാസ മന്ത്രിയടക്കമുള്ളവരുടെ വീടുകളില്‍ നേരിട്ടുപോയി, തിരുവനന്തപുരത്തേക്ക് വണ്ടികയറിയതിന് കണക്കില്ല, പി.എസ്.സി ഓഫീസിലും കയറിയിറങ്ങി.
ഞങ്ങളുടെ മുഖം തന്നെ അവര്‍ക്ക് സുപരിചിതമായിട്ടുണ്ടാകും. എന്നിട്ടും ഞങ്ങള്‍ക്ക് നീതി കിട്ടിയില്ല,' റാങ്ക് ജേതാക്കള്‍ മാധ്യമങ്ങളോട് പറഞ്ഞു.
റാങ്ക് നേടിയിട്ടും നിയമനം ലഭിക്കാതെ പോയ ഇവരുടെ വാക്കുകള്‍ കേരളത്തിലെ ഓരോ ഉദ്യോഗാര്‍ത്ഥിയുടെയും ഉള്ളുനീറ്റുന്നതാണെന്നു കെ.സി.വേണുഗോപാല്‍ പറഞ്ഞു.
വാര്‍ത്തയിലൂടെയാണ് ഇവരുടെ ദയനീയാവസ്ഥ ഞാന്‍ ശ്രദ്ധിക്കുന്നത്. തുടര്‍ന്ന് ഇവരെ നേരിട്ട് വിളിച്ചപ്പോള്‍ കേട്ടത് മെറിറ്റിനെ അപ്പാടെ തഴയുന്ന സര്‍ക്കാരിന്റെ ജനവിരുദ്ധതയുടെ, തൊഴില്‍വിരുദ്ധതയുടെ നേര്‍ച്ചിത്രമായിരുന്നു എന്നും വേണുഗോപാല്‍ പറഞ്ഞു.
പിന്‍വാതില്‍ നിയമനങ്ങള്‍ക്കും ധൂര്‍ത്തിനും പിആര്‍ വര്‍ക്കുകള്‍ക്കും കോടികള്‍ ഒഴുക്കുന്ന സര്‍ക്കാര്‍, അര്‍ഹരായ ഇവര്‍ക്ക് നിയമനം നല്‍കാന്‍ മാത്രം സാമ്പത്തിക പ്രതിസന്ധി പറയുന്നത് യുവതലമുറയോടുള്ള കൊടും വഞ്ചനയാണ്. അര്‍ഹരായവര്‍ക്ക് നീതി ലഭിക്കാന്‍ ഏതറ്റം വരെയും ഇവര്‍ക്കൊപ്പമുണ്ടാകും.
പ്രതിഷേധങ്ങളെ നേരിടുന്ന സുരക്ഷാ നടപടികളും, വിവാദ പ്രമോഷനും, പി.എസ്.സി നിയമനപ്രശ്‌നവും ചേര്‍ന്ന് സംസ്ഥാന ഭരണരീതിയെക്കുറിച്ചുള്ള വ്യാപകമായ ചര്‍ച്ചയ്ക്ക് ഇടയാക്കിയിട്ടുണ്ട്.
എല്ലാ നടപടികളും ചട്ടപ്രകാരം തന്നെയാണെന്ന് സര്‍ക്കാര്‍ പറയുമ്പോള്‍, ഭരണം കൈവിടും മുന്നേ ആശ്രിതരെ സര്‍ക്കാര്‍ സര്‍വീസില്‍ കുത്തിക്കയറ്റാനുള്ള കുറുക്കുവഴിയാണിത് എന്ന് സോഷ്യല്‍ മീഡിയ ട്രോളുകള്‍ പരിഹസിക്കുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us