/sathyam/media/media_files/2026/02/23/kc-rijiju-2026-02-23-22-35-52.jpg)
തിരുവനന്തപുരം: കേരളം നിരന്തരം നേരിട്ടുകൊണ്ടിരിക്കുന്ന കേന്ദ്ര അവഗണനയെപ്പറ്റി കേന്ദ്രമന്ത്രി കിരൺ റിജിജ്ജുവിന്റെ "പ്രത്യേക ശ്രദ്ധക്ഷണിക്കൽ" നടത്തി കെ.സി.വേണുഗോപാൽ എം.പി.
സംസ്ഥാനത്തെ ഒരു പ്രമുഖ ടെലിവിഷൻ ചാനൽ സംഘടിപ്പിച്ച മീഡിയ കോൺക്ലേവിൽ, മുഖം തരാതെ വേദി പങ്കിട്ടിരുന്ന കേന്ദ്രമന്ത്രിയോട് പേരെടുത്ത് അഭിസംബോധനം ചെയ്തായിരുന്നു എ.ഐ.സി.സി ജനറൽ സെക്രട്ടറി കൂടിയായ ആലപ്പുഴ എം.പിയുടെ തുറന്ന വിമർശനം.
“റിജ്ജു ജീ, നിങ്ങൾ എന്റെ മുഖത്തേക്കൊന്നു നോക്കൂ. കഴിഞ്ഞ പതിനാലു വർഷമായി ഞങ്ങൾ ഒരു AIIMS ആശുപത്രിക്കായി ആവശ്യപ്പെടുന്നു. ഞങ്ങളുടെ അപേക്ഷ ഇന്നേവരെ കേന്ദ്രസർക്കാർ പരിഗണിച്ചിട്ടില്ല. കഴിഞ്ഞ പാർലമെന്റ് സമ്മേളനത്തിൽ ഇതിനെച്ചൊല്ലി നിങ്ങളോടു ഞങ്ങൾ കുറെ പോരടിച്ചതാണ്,” അദേഹം പറഞ്ഞു.
/filters:format(webp)/sathyam/media/media_files/JbjUaQxGG7Bm37ilcHaE.jpg)
റെയിൽവേ വികസനത്തിൽ കേരളത്തെ അവഗണിക്കുന്നുവെന്നാരോപിച്ച അദ്ദേഹം, “ആറ് ഹൈസ്പീഡ് റെയിൽവേ കോറിഡോറുകൾ സർക്കാർ സാംക്ഷൻ ചെയ്തതാണ്. കേരളത്തിന് അതുമില്ല,” എന്ന് ചൂണ്ടിക്കാട്ടി.
കൊങ്കൺ റെയിൽവേ പദ്ധതിയെ ഉദാഹരിച്ച്, അത് ഒരുമലയാളിയുടെ വിഷനിൽ നിന്നുണ്ടായതാണെന്നോർമ്മിപ്പിച്ചു. "നിങ്ങളുടെ പാർട്ടി ടിക്കറ്റിൽ മത്സരിച്ച ഒരു മലയാളി - എം.ശ്രീധരൻ. സംസ്ഥാനത്തെ ഏറ്റവും മികച്ച സാങ്കേതിക വിദഗ്ദ്ധനാണ് അദ്ദേഹം. ശ്രീധരൻ റെയിൽവേ മന്ത്രിയുമായി ചർച്ച നടത്തിയിരുന്നു. മുഴുവൻ സംസ്ഥാനവും പ്രതീക്ഷയോടെ കാത്തിരുന്ന ആ പദ്ധതി, പക്ഷെ, നടപ്പായില്ല,” എന്നും അദ്ദേഹം പറഞ്ഞു.
/filters:format(webp)/sathyam/media/media_files/2026/02/21/kc-venugopal-mp-2026-02-21-14-59-46.jpg)
കേരളത്തിന്റെ ആയുർവേദ പാരമ്പര്യത്തെയും കേന്ദ്രത്തിന്റെ ആയുഷ് വകുപ്പിന്റെ നിലപാടിനെയും കുറിച്ചും അദ്ദേഹം വിമർശിച്ചു. “കേരളത്തിന്റെ ആയുർവേദ പാരമ്പര്യം ലോകമെങ്ങും കേൾവികേട്ടതാണ്. ആയുർവേദ ചികിത്സയിൽ ലോകത്തിലെ തന്നെ ഏറ്റവും മികച്ച പഠന-ഗവേഷണ സംവിധാനങ്ങളുള്ള സംസ്ഥാനത്തെ കേന്ദ്രസർക്കാരിന്റെ ആയുഷ് വകുപ്പ് പരിപൂർണ്ണമായും തഴയുകയാണ്,” അദ്ദേഹം പറഞ്ഞു.
ടൂറിസം മേഖലയെക്കുറിച്ചും പ്രതികരിച്ച കെ.സി.വേണുഗോപാൽ, “‘ദൈവത്തിന്റെ സ്വന്തം നാട്’ എന്ന് ലോകപ്രശസ്തമായ കേരളത്തിന് ടൂറിസത്തിൽ ഇനിയും വളരാൻ കഴിയും. പക്ഷെ കേന്ദ്രസഹായം അതിനും കൂടിയേ തീരൂ,” എന്നും കൂട്ടിച്ചേർത്തു.
വേദിയിൽ ഉണ്ടായ പ്രതികരണം ശ്രദ്ധേയമായിരുന്നു. കേരളത്തിന്റെ വികസന ആവശ്യങ്ങൾ കേന്ദ്രസർക്കാരിന്റെ മുൻഗണനയിൽ ഉൾപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടാണ് അദ്ദേഹത്തിന്റെ പ്രസംഗം അവസാനിച്ചത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us