ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update
/sathyam/media/media_files/xzIUPcS5jh96bX1zlYWn.jpg)
ഡല്‍ഹി: രാജ്യത്തെ ജനങ്ങളെ ഞെട്ടിച്ച ദുരന്തമാണ് വയനാട്ടിൽ ഉണ്ടായതെന്ന് കെ സി വേണുഗോപാൽ. ജനങ്ങൾ രക്ഷാപ്രവത്തനത്തിൽ സഹകരിക്കുകയാണ്. കേന്ദ്ര സംസ്ഥാന സർക്കാരുകൾ മികച്ച രീതിയിൽ പ്രവർത്തിക്കുന്നു. അടിയന്തര സഹായങ്ങൾ ലഭ്യമാക്കണം.
Advertisment
ഇത്തരം ദുരന്തങ്ങൾ സംഭവിക്കാതിരിക്കാൻ നടപടി വേണം. അതിജീവനത്തിന് സാമ്പത്തിക സഹായം നൽകണം. ഒരാഴ്ച മുൻപ് മുന്നറിയിപ്പ് നൽകി എന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി പറഞ്ഞു,
ഇതിൽ വ്യക്തത വരുത്തേണ്ടത് സംസ്ഥാന സർക്കാരാണ്. എന്ത് നടപടി സംസ്ഥാന സർക്കാർ സ്വീകരിച്ചു? കേന്ദ്രം ഇതിൽ എന്ത് തുടർ നടപടികൾ സ്വീകരിച്ചു? വിഷയം രാഷ്ട്രീയവൽക്കരിക്കാൻ ആഗ്രഹിക്കുന്നില്ലെന്നും കെ സി വേണുഗോപാൽ പറഞ്ഞു.