New Update
/sathyam/media/media_files/e6XeQi0o4IjxK5gMcDVq.jpg)
തിരുവനന്തപുരം: സിപിഎമ്മിന്റെ ശക്തി കേന്ദ്രങ്ങളില്‍ പോലും യുഡിഎഫിന് മികച്ച വിജയം നേടാനായെന്ന് കെ.സി വേണു​ഗോപാൽ.
Advertisment
ഒറ്റക്കെട്ടായിട്ടുള്ള പ്രവര്‍ത്തനമാണ് അത്യുജ്വലമായ വിജയത്തിന് പിന്നില്‍.
മുഖ്യമന്ത്രിയുടെ സ്വഭാവ സര്‍ട്ടിഫിക്കറ്റിനുള്ള ഫലമാണ് ജനം നല്‍കിയിരിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു.
സര്‍ക്കാറിന് ഇനി ഒരിഞ്ചു മുന്നോട്ടു പോകാന്‍ കഴിയില്ല. കേരളത്തില്‍ യുഡിഎഫിന്റെ അതിശക്തമായ തിരിച്ചുവരവാണ് ഉണ്ടായിരിക്കുന്നത് – അദ്ദേഹം പറഞ്ഞു.
മുഖ്യമന്ത്രിക്ക് ശബരിമല ഒരു പ്രശ്‌നമേ ആയിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
തിരുവനന്തപുരത്തെ ബിജെപി വിജയത്തെ കുറിച്ചും അദ്ദേഹം പ്രതികരിച്ചു.
സിപിഎമ്മിന്റെ ഔദാര്യത്തിലാണ് പലയിടത്തും ബിജെപി വിജയിച്ചിരിക്കുന്നത്.
തിരുവനന്തപുരത്ത് ബിജെപിക്ക് മേയറെ നല്‍കിയതിന്റെ ക്രെഡിറ്റ് സിപിഐഎമ്മിനാണെന്നും അദ്ദേഹം പറഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us