/sathyam/media/media_files/2026/02/13/kc-venugopal-mp-press-meet-3-2026-02-13-20-31-05.jpg)
തിരുവനന്തപുരം :നിയമസഭാ തിരഞ്ഞെടുപ്പിൽ മൽസരിച്ച് പരാജയപ്പെട്ടാൽ മറ്റ് പദവികൾ ലഭിക്കില്ലെന്ന് കെപിസിസി നേതൃയോഗത്തിൽ നേതാക്കൾക്ക് മുന്നറിയിപ്പ്.
പരാജയപ്പെട്ടാലും സർക്കാരുണ്ടാകുമ്പോൾ പദവി ലഭിക്കുമെന്ന് കരുതരുതെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ തന്നെയാണ് മുന്നറിയിപ്പ് നൽകിയത് .
എന്നാൽ അർഹതയുണ്ടായിട്ടും മാറിനിൽക്കുന്നവരെ തത്തുല്യ പദവികളിലേക്ക് പരിഗണിക്കും.
അത്തരക്കാർക്കായിരിക്കും ബോർഡ് കോർപറേഷനുകളിൽ പദവി ലഭിക്കുകയെന്ന കാര്യവും കെ.സി യോഗത്തിൽ വ്യക്തമാക്കി.
/filters:format(webp)/sathyam/media/media_files/2026/02/08/k-c-venugopal-2026-02-08-16-59-56.png)
സ്ഥാനാർഥി നിർണയം മെറിറ്റ് അടിസ്ഥാനത്തിൽ ആയിരിക്കണമെന്ന പൊതുവികാരം നേതൃയോഗത്തിൽ ഉയർന്നതായാണ് വിവരം .
കേന്ദ്ര നിരീക്ഷകൻ സച്ചിൻ പൈലറ്റ് കൂടി പങ്കെടുത്ത യോഗത്തിൽ സ്ഥാനാർഥി നിർണയം അതിവേഗം പൂർത്തിയാക്കാനും തീരുമാനമായി.
സെമിഫൈനലിൽ കോൺഗ്രസ് ജയിച്ചെന്നും ഫൈനലിലും കപ്പടിക്കുമെന്നും യോഗശേഷം കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് പറഞ്ഞു.
/filters:format(webp)/sathyam/media/media_files/2025/10/27/sunny-joseph-2025-10-27-17-47-30.png)
ഇടത് ബന്ധം ഉപേക്ഷിച്ച നടൻ പ്രേംകുമാർ യുഡിഎഫ് സ്ഥാനാർഥിയായേക്കും.
കഴക്കൂട്ടം, അരുവിക്കര, കാട്ടാക്കട മണ്ഡലങ്ങളിൽ ഒന്നിൽ പ്രേംകുമാറിനെ പരിഗണിക്കുന്നതായാണ് വിവരം .
/filters:format(webp)/sathyam/media/media_files/2026/02/16/cherthala-jayan-2026-02-16-21-10-46.jpg)
നടൻ ജയൻ ചേർത്തല കെ.സി വേണുഗോപാലുമായി കൂടിക്കാഴ്ച്ച നടത്തിയതിന് പിന്നാലെ അദ്ദേഹം കോൺഗ്രസിൽ ചേരുമെന്ന അഭ്യൂഹങ്ങൾ ശക്തമാണ്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us