/sathyam/media/media_files/2025/06/24/kca-2025-06-24-22-35-43.jpg)
കൊച്ചി: ഇടക്കൊച്ചി, തൊടുപുഴ സ്‌റ്റേഡിയം അഴിമതിക്കേസില്‍ കേരള ക്രിക്കറ്റ് അസോസിയേഷന് തിരിച്ചടി. ഇടക്കൊച്ചി ക്രിക്കറ്റ് സ്‌റ്റേഡിയം പദ്ധതിക്ക് പിന്നിലെ അഴിമതിക്കേസില്‍ വിജിലന്‍സ് അന്വേഷണം തുടരാമെന്ന് ഹൈക്കോടതി വ്യക്തമാക്കി. കേസ് റദ്ദാക്കിയ സിംഗിള്‍ ബെഞ്ച് ഉത്തരവ് ഡിവിഷന്‍ ബെഞ്ച് റദ്ദാക്കി.
കേരള ക്രിക്കറ്റ് അസോസിയേഷന്റെ കീഴിലുള്ള ഇടക്കൊച്ചി, തൊടുപുഴ സ്റ്റേഡിയം ഭൂമി ഏറ്റെടുക്കലും നിര്‍മ്മാണവുമായി ബന്ധപ്പെട്ട് വന്‍ അഴിമതി നടന്നു എന്നായിരുന്നു ആരോപണം.
കെസിഎ മുന്‍ ഭാരവാഹി ടി സി മാത്യു അടക്കമുള്ളവരാണ് കേസില്‍ പ്രതികള്‍. കേരള ക്രിക്കറ്റ് അസോസിയേഷന്‍ വിജിലന്‍സിന്റെ അഴിമതി നിരോധന നിയമത്തിന്റെ പരിധിയില്‍ വരില്ലെന്നായിരുന്നു സിംഗിള്‍ ബെഞ്ചിന്റെ നേരത്തെയുള്ള കണ്ടെത്തല്‍.
കെസിഎ പൊതുസമൂഹത്തില്‍ പ്രവര്‍ത്തിക്കുന്ന സംവിധാനമായതുകൊണ്ട് അഴിമതി നിരോധനനിയമപ്രകാരമുളള അന്വേഷണം സാധ്യമാണെന്ന് ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി. ക്രിക്കറ്റ് അസോസിയേഷനെതിരെ വിജിലന്‍സ് അന്വേഷണം തുടരാമെന്നും കോടതി അറിയിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
 Follow Us
 Follow Us