മ​ദ്യ​ത്തി​ന് പേ​രി​ട​ല്‍ മ​ത്സ​രം ച​ട്ട​ലം​ഘ​നമെന്ന് കെ​സി​ബി​സി മ​ദ്യ​വി​രു​ദ്ധ സ​മി​തി. മ​ദ്യ​പാ​ന​ത്തെ പ്രോ​ത്സാ​ഹി​പ്പി​ക്കുന്ന നടപടി പി​ന്‍​വ​ലി​ക്ക​ണം. വകുപ്പ് മ​ന്ത്രി മ​റു​പ​ടി പ​റ​യ​ണമെന്നും കെ​സി​ബി​സി

New Update
KCBC ANTI LIQURE

തി​രു​വ​ന​ന്ത​പു​രം: പു​തി​യ​താ​യി നി​ര്‍​മി​ക്കു​ന്ന മ​ദ്യ​ത്തി​ന് പേ​രും ലോ​ഗോ​യും നി​ര്‍​ദേ​ശി​ക്കാ​ന്‍ പൊ​തു​ജ​ന​ങ്ങ​ള്‍​ക്ക് പാ​രി​തോ​ഷി​കം ന​ല്കി ന​ട​ത്തു​ന്ന മ​ത്സ​രം ന​ഗ്ന​മാ​യ അ​ബ്കാ​രി ച​ട്ട​ലം​ഘ​ന​മാ​ണെ​ന്നും അതിനാൽ പി​ന്‍​വ​ലി​ക്ക​ണ​മെ​ന്നും വ​കു​പ്പ് മ​ന്ത്രി മ​റു​പ​ടി പ​റ​യ​ണ​മെ​ന്നും കെ​സി​ബി​സി മ​ദ്യ​വി​രു​ദ്ധ സ​മി​തി സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യും വ​ക്താ​വു​മാ​യ പ്ര​സാ​ദ് കു​രു​വി​ള.

Advertisment

"സ​രോ​ഗേ​റ്റ് അ​ഡ്വ​ര്‍​ടൈ​സ്‌​മെ​ന്‍റ്' ആ​ണി​ത്. മ​ദ്യ​ത്തി​ന് പ​ര​സ്യം പാ​ടി​ല്ലാ​യെ​ന്ന നി​യ​മ​വ്യ​വ​സ്ഥ​യു​ടെ ന​ഗ്ന​മാ​യ ലം​ഘ​ന​മാ​ണ് ബെ​വ്‌​കോ​യു​ടെ ഭാ​ഗ​ത്തു​നി​ന്നു​ണ്ടാ​യി​രി​ക്കു​ന്ന​ത്. 

മ​ദ്യ​പാ​ന​ത്തെ പ്രോ​ത്സാ​ഹി​പ്പി​ക്കും​വി​ധം പു​തി​യൊ​രു ബ്രാ​ന്‍​ഡി​ന് പേ​രും ലോ​ഗോ​യും നി​ര്‍​ദേ​ശി​ക്കാ​നു​ള്ള അ​വ​സ​രം കു​ട്ടി​ക​ള്‍​ക്ക് പോ​ലും തെ​റ്റാ​യ സ​ന്ദേ​ശം ന​ല്‍​കും. ഈ ​ന​ട​പ​ടി പി​ന്‍​വ​ലി​ക്കാ​തെ ഒ​ര​ടി മു​ന്നോ​ട്ട് പോ​കാ​ന്‍ അ​നു​വ​ദി​ക്കി​ല്ല.' - ​കെ​സി​ബി​സി മ​ദ്യ​വി​രു​ദ്ധ സ​മി​തി വ്യ​ക്ത​മാ​ക്കി.

"മു​ക്കി​ന് മു​ക്കി​ന് മ​ദ്യ​ശാ​ല​ക​ള്‍' അ​നു​വ​ദി​ക്കു​ക​യും മു​ട്ടു​ശാ​ന്തി​ക്ക് മ​ദ്യ​വ​ര്‍​ജ്ജ​നം പ​റ​യു​ക​യും ചെ​യ്യു​ന്ന​വ​ര്‍ മ​ല​യാ​ളി​യു​ടെ മ​ദ്യാ​സ​ക്തി​യെ​ന്ന ബ​ല​ഹീ​ന​ത​യെ ചൂ​ഷ​ണം ചെ​യ്യു​ക​യാ​ണ്. ക​ഴി​ഞ്ഞ 10 വ​ര്‍​ഷ​മാ​യി പ്ര​ക​ട​ന​പ​ത്രി​ക​യെ ത​ള്ളി​പ്പ​റ​ഞ്ഞ​വ​ര്‍​ക്ക് മ​റ്റൊ​രു പ്ര​ക​ട​ന പ​ത്രി​ക​യും, ജാ​ഥ​യും ന​ട​ത്താ​നു​ള്ള ധാ​ര്‍​മി​കാ​വ​കാ​ശം ന​ഷ്ട​പ്പെ​ട്ടി​രി​ക്കു​ക​യാ​ണ്.'-​കെ​സി​ബി​സി മ​ദ്യ​വി​രു​ദ്ധ സ​മി​തി കു​റ്റ​പ്പെ​ടു​ത്തി.

Advertisment