കൊച്ചി: ലോക്സഭ തെരഞ്ഞെടുപ്പിൽ വിജയം നേടിയ എല്ലാ ജനപ്രതിനിധികൾക്കും ആശംസയറിയിച്ച് കേരള കത്തോലിക്കാസഭ.
വര്‍ഗീയ ധ്രൂവീകരണങ്ങള്‍ക്കോ വെറുപ്പിന്റെ പ്രബോധനങ്ങള്‍ക്കോ സാധാരണക്കാരായ ഇന്ത്യന്‍ പൗരന്മാരില്‍ വേര്‍തിരിവുണ്ടാക്കാന്‍ കഴിഞ്ഞില്ലെന്നതാണ് തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നപ്പോൾ വ്യക്തമായതെന്നും കെസിബിസി ചൂണ്ടിക്കാട്ടി.
ജനങ്ങളുടെ പൊതുവികാരം ഉള്‍ക്കൊണ്ടുകൊണ്ട് രാജ്യത്തെ ഒന്നായി കാണാനും വിഭജനത്തിന്റെ എല്ലാ സാധ്യതകളെയും തള്ളിക്കളയാനും രാജ്യസുരക്ഷയ്ക്കും പൗരക്ഷേമത്തിനും വേണ്ടി യത്‌നിക്കാനും ഭരണഘടനയോട് വിധേയത്വം പുലര്‍ത്തുന്നതിനും രൂപീകൃതമാകുന്ന പുതിയ സര്‍ക്കാരിനു കഴിയട്ടെയെന്നും കെസിബിസി ആശംസിച്ചു.