/sathyam/media/media_files/2025/08/20/new-project-73-2025-08-20-21-02-13.jpg)
തിരുവനന്തപുരം: കേരളത്തിന്റെ സ്വന്തം ക്രിക്കറ്റ് ഉത്സവത്തിന് നാളെ തുടക്കം. കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ അരങ്ങേറുന്ന കേരള ക്രിക്കറ്റ് ലീഗ് (KCL) രണ്ടാം സീസണിലെ ആദ്യ പോരാട്ടത്തിൽ ഏരീസ് കൊല്ലം സെയ്ലേഴ്സും കാലിക്കറ്റ് ഗ്ലോബ്സ്റ്റാർസും തമ്മിൽ ഏറ്റുമുട്ടും.
ആകെ ആറ് ടീമുകൾ പങ്കെടുക്കുന്ന ലീഗിൽ 33 മത്സരങ്ങൾ അരങ്ങേറും. ഓരോ ദിവസവും രണ്ട് മത്സരങ്ങളാണ് – ഉച്ചയ്ക്ക് 2.30നും വൈകിട്ട് 6.45നും. ലീഗ് ഘട്ടത്തിൽ ടീമുകൾ പരസ്പരം രണ്ട് തവണ വീതം ഏറ്റുമുട്ടും. കൂടുതൽ പോയിന്റ് നേടിയ നാല് ടീമുകൾ സെമിഫൈനലിലേക്ക്. സെമി ഫൈനലുകൾ സെപ്റ്റംബർ 5-ന്, ഫൈനൽ സെപ്റ്റംബർ 7-ന് നടക്കും.
ആദ്യ മത്സരത്തിന് ശേഷം ഔദ്യോഗിക ഉദ്ഘാടനച്ചടങ്ങ് നടക്കും. കേരളത്തിന്റെ വിവിധ കലാരൂപങ്ങൾ ഉൾക്കൊള്ളുന്ന കലാസന്ധ്യയും, ബ്രാൻഡ് അംബാസിഡർ മോഹൻലാലിന്റെ സാന്നിധ്യവും ചടങ്ങിൽ നിറം പകരും.
ലീഗിൽ മത്സരിക്കുന്ന ടീമുകൾ:
അദാനി ട്രിവാൻഡ്രം റോയൽസ്
ഏരീസ് കൊല്ലം സെയ്ലേഴ്സ്
ആലപ്പി റിപ്പിൾസ്
കൊച്ചി ബ്ലൂ ടൈഗേഴ്സ്
ഫിൻസ് തൃശൂർ ടൈറ്റൻസ്
കാലിക്കറ്റ് ഗ്ലോബ്സ്റ്റാർസ്
ടീമുകളുടെ താരനിര:
കൊല്ലം സെയ്ലേഴ്സ് – സച്ചിൻ ബേബി (ക്യാപ്റ്റൻ), ഷറഫുദ്ദീൻ, അഭിഷേക് ജെ നായർ, വത്സൽ ഗോവിന്ദ്, ബിജു നാരായണൻ തുടങ്ങി താരങ്ങളുടെ നീണ്ട നിര.
കാലിക്കറ്റ് ഗ്ലോബ്സ്റ്റാർസ് – രോഹൻ കുന്നുമ്മൽ (ക്യാപ്റ്റൻ), സൽമാൻ നിസാർ, അഖിൽ സ്കറിയ, അൻഫൽ പള്ളം, സച്ചിൻ സുരേഷ്, മനു കൃഷ്ണ എന്നിവർ.
കൊച്ചി ബ്ലൂ ടൈഗേഴ്സ് – സാലി വിശ്വനാഥ് (ക്യാപ്റ്റൻ), സഞ്ജു സാംസൺ, ജോബിൻ ജോബി, നിഖിൽ തോട്ടത്ത്, വിനൂപ് മനോഹരൻ, കെ.എം. ആസിഫ്, അഖിൻ സത്താർ എന്നിവർ.
ട്രിവാൻഡ്രം റോയൽസ് – കൃഷ്ണപ്രസാദ് (ക്യാപ്റ്റൻ), അബ്ദുൾ ബാസിദ്, ഗോവിന്ദ് പൈ, സുബിൻ എസ്, റിയ ബഷീർ, ബേസിൽ തമ്പി, വി. അജിത്, അഭിജിത് പ്രവീൺ എന്നിവർ.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us