/sathyam/media/media_files/2026/01/13/isha-potty-kc-venugopal-2026-01-13-19-30-38.jpg)
തിരുവനന്തപുരം: എഐസിസിയുടെ സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ നടത്തിയ അതീവ രഹസ്യ നീക്കങ്ങളാണ് മുൻ എംഎൽഎ ഐഷാ പോറ്റിയെ സിപിഎമ്മിൽ നിന്നും കോൺഗ്രസിൽ എത്തിച്ചത്.
ഉമ്മൻ ചാണ്ടി അനുസ്മരണത്തിനെത്തിയ കൊട്ടാരക്കര മുൻ എംഎൽഎ ഐഷ പോറ്റി എത്തിയത് വലിയ വാർത്താ പ്രാധാന്യം നേടിയിരുന്നു. ഈ അനുസ്മരണ യോഗത്തിൽ എത്തിയ കെസി വേണുഗോപാലിനോട് മാവേലിക്കര എംപി കൊടിക്കുന്നിൽ സുരേഷ് ആണ് ഐഷാ പോറ്റിയെ കോൺഗ്രസിൽ എത്തിക്കുന്നതിനെക്കുറിച്ച് പറഞ്ഞത്.
പിന്നാലെ കെസി വേണുഗോപാൽ പ്രതിപക്ഷ നേതാവ് വിഡി സതീശനുമായി ഇക്കാര്യം സംസാരിക്കുകയും വിഡി സതീശനും ഈ നീക്കത്തെ അനുകൂലിക്കുകയും ചെയ്തു.
/filters:format(webp)/sathyam/media/media_files/2026/01/13/vd-isha-kc-2026-01-13-19-33-59.jpg)
എന്നാൽ മാധ്യമങ്ങൾ ഐഷ പോറ്റി കോൺഗ്രസുമായി അടുക്കുന്നു എന്നും ഉമ്മൻ ചാണ്ടി അനുസ്മരണത്തിൽ പങ്കെടുത്തത് ഈ നീക്കത്തിൻ്റെ ഭാഗമെന്നും വാർത്ത നൽകിയതോടെ കോൺഗ്രസ് ഐഷ പോറ്റിയുടെ വരവ് സംബന്ധിച്ച ചർച്ചകൾ ബോധപൂർവ്വം മന്ദഗതിയിലാക്കി.
ഉചിതമായ സമയം നോക്കി തീരുമാനം എന്നതിലേക്ക് കാര്യങ്ങൾ എത്തിയതോടെ വയനാട്ടിൽ നടന്ന ലക്ഷ്യ 2026 നേതൃത്വ ക്യാമ്പിൽ ഐഷ പോറ്റിയുടെ വരവ് കെസി വേണുഗോപാൽ മറ്റ് നേതാക്കളുമായി ചർച്ച ചെയ്തു. എല്ലാവരും അംഗീകരിച്ചതോടെ കെസി വേണുഗോപാൽ ഹൈക്കമാൻ്റിൽ നിന്ന് അനുമതി വാങ്ങി. പിന്നാലെ ഇക്കാര്യം പ്രതിപക്ഷ നേതാവിനെ അറിയിച്ചു.
രണ്ട് ദിവസം മുൻപാണ് ഐഷ പോറ്റി വരുന്നെങ്കിൽ അത് തിരുവനന്തപുരത്തെ രാപ്പകൽ സമരവേദിയിൽ വച്ചാകട്ടെ എന്ന നിർദേശം വേണുഗോപാൽ കൊടിക്കുന്നിലിനു നൽകിയത്.
/filters:format(webp)/sathyam/media/media_files/2026/01/13/isha-potty-joined-in-congress-2026-01-13-15-08-26.jpg)
അവിടെ വച്ചു ഐഷാ പോറ്റിക്ക് അംഗത്വം നൽകാമെന്ന തീരുമാനത്തിൽ കോൺഗ്രസ് എത്തി. കൊട്ടാരക്കരയിലെ ഉമ്മൻ ചാണ്ടി അനുസ്മരണത്തിൽ ഉദ്ഘാടകനായെത്തിയ കെസി വേണുഗോപാൽ നടത്തിയ നീക്കങ്ങൾ സിപിഎമ്മിൽ നിന്ന് ഐഷപോറ്റിയെ കോൺഗ്രസിൽ എത്തിച്ചപ്പോൾ അത് സിപിഎമ്മിന് സമീപകാലത്ത് കിട്ടിയ കനത്ത തിരിച്ചടിയായി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us