കടുത്തുരുത്തി: അറുനൂറ്റിമംഗലം - അമ്മാക്കുഴി കുടിവെള്ള പദ്ധതിക്ക് - കേരളാ ഗ്രൗണ്ട് വാട്ടര്‍ അതോറിറ്റിയില്‍ നിന്നും ഒമ്പതര ലക്ഷം (9.5) രൂപ അനുവദിച്ചിട്ടുള്ളതായി ജില്ലാപഞ്ചായത്ത് വൈസ്പ്രസിഡന്റ് ജോസ് പുത്തന്‍കാലാ അറിയിച്ചു.
താന്‍ കൊടുത്ത നിവേദനത്തിന്റെ ഫലമായി - ജല വിഭവവകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ ആണ് ഗ്രൗണ്ട് വാട്ടര്‍ അതോറിറ്റിയിലൂടെ ഫണ്ട് അനുവദിച്ചത്. ഈ പദ്ധതിയുടെ കിണര്‍ ഗ്രൗണ്ട് വാട്ടര്‍ അതോറിറ്റി നേരത്തെ നിര്‍മ്മിച്ചു കഴിഞ്ഞിട്ടുള്ളതാണ്. ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയായാല്‍ ഉടന്‍ തുടര്‍ പണികള്‍ ആരംഭിക്കുമെന്ന് ജോസ്പുത്തന്‍കാലാ പറഞ്ഞു.