പെരുവ: ക്ഷീരോത്പാദക സംഘങ്ങള്‍ പാല്‍ വില കൂട്ടി, ലിറ്ററിന് നാല് രൂപയാണ് കൂട്ടിയത്. വര്‍ദ്ധിപ്പിച്ച വില കര്‍ഷകര്‍ക്ക് നല്‍കുമെന്ന് സംഘം പ്രസിഡന്റുമാര്‍ പറയുന്നു. എന്നാല്‍ ഇത് എത്രമാത്രം പ്രായോഗികമാകും എന്ന് പറയാന്‍ കഴിയില്ലെന്നാണ് കര്‍ഷകര്‍ പറയുന്നത്.
ഈ മാസം 15-ാം തിയതി മുതലാണ് കടുത്തുരുത്തി ബ്ലോക്കിന്റെ കീഴില്‍ വരുന്ന ക്ഷീര സഹകരണ സംഘങ്ങള്‍ പാല്‍ വില വര്‍ദ്ധിപ്പിച്ചത് കാലിത്തീറ്റ വില വര്‍ദ്ധനവ് മൂലം ക്ഷീരകര്‍ഷകര്‍ പശു വളര്‍ത്തലില്‍ നിന്നും പിന്തിരിയുകയായിരുന്നു ഇവരെ ഈ മേഖലയില്‍ പിടിച്ചുനിര്‍ത്തുവാന്‍ കൂടിയാണ് വില വര്‍ദ്ധിപ്പിച്ചതൊന്നും പ്രസിഡന്റ്മാര്‍ പറഞ്ഞു.
സംഘങ്ങളില്‍ പ്രാദേശികമായി വില്‍ക്കുന്ന പാലിലാണ് വില വര്‍ധിപ്പിച്ചത് ഇത് ലോക്കല്‍ നല്‍കുമ്പോള്‍ കിട്ടുന്ന നാല് രൂപയില്‍ 3.50 പൈസയും കര്‍ഷകര്‍ക്ക് നല്‍കുമെന്നാണ് അവര്‍ പറയുന്നത്. സംഘങ്ങള്‍ മില്‍മയിലേക്ക് കയറ്റി അയക്കുന്ന പാലിന് അധിക വില ലഭിക്കില്ല. ഇതുമൂലം കര്‍ഷകര്‍ക്ക് ഇതിന്റ ഗുണനം ലഭിക്കുമോ എന്ന ആശങ്കയാണ് കര്‍ഷകര്‍ക്കുള്ളത്.
4 രുപാ വര്‍ദ്ധിപ്പിക്കുമ്പോള്‍ 3.50 പൈസായും കര്‍ഷകര്‍ക്കു നല്‍കുമെന്ന് പെരുവ ക്ഷീരോത്പാദക സംഘം പ്രസിഡന്റ് ബിജു കാപ്പിക്കര പറഞ്ഞു. ഇതിനെല്ലാം പുറമേ കര്‍ഷകര്‍ ക്ഷീരമേഖലയില്‍ നിന്നും മാറിയതോടെ വരുമാനം കുറഞ്ഞത് പല സംഘങ്ങളുടെയും പ്രവര്‍ത്തനം അവതാളത്തിലായിരിക്കുകയാണ്.