കെ.ഇ. ഇസ്മയിലിനെതിരെ നടപടി സ്വീകരിക്കാന്‍ സിപിഐ സംസ്ഥാന നേതൃത്വം; പാലക്കാട്ടെ സമാന്തര പ്രവര്‍ത്തനങ്ങളെ പിന്തുണയ്ക്കുന്നുവെന്ന് ആരോപിച്ച് ഇസ്മയിലിന്‌ കാരണം കാണിക്കല്‍ നോട്ടീസ്; പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കാതിരിക്കാന്‍ കാരണമുണ്ടെങ്കില്‍ ബോധിപ്പിക്കണമെന്നും നിര്‍ദ്ദേശം; നടപടി നീക്കത്തിനെതിരെയും എക്‌സിക്യൂട്ടീവില്‍ വിമര്‍ശനം; സിപിഐയില്‍ പൊട്ടിത്തെറി ?

മുതിർന്ന നേതാവ് കെ.ഇ. ഇസ്മയിലിന് എതിരെ സി.പി.ഐ സംസ്ഥാന നേതൃത്വം നടപടിക്ക് ഒരുങ്ങുന്നു

New Update
ke ismail

തിരുവനന്തപുരം: മുതിർന്ന നേതാവ് കെ.ഇ. ഇസ്മയിലിന് എതിരെ സി.പി.ഐ സംസ്ഥാന നേതൃത്വം നടപടിക്ക് ഒരുങ്ങുന്നു. പാലക്കാട്ടെ സമാന്തര പ്രവർത്തനങ്ങൾക്ക് പിന്തുണ നൽകുന്നുവെന്ന് ആരോപിച്ച് ഇസ്മയിലിന് കാരണം കാണിക്കൽ നോട്ടീസ് നൽകി.

Advertisment

പാലക്കാട് ജില്ലാ കൗൺസിലിൻെറ ആവശ്യം അംഗീകരിച്ചാണ് നടപടി. സംസ്ഥാന സമ്മേളനം മുന്നിൽ കണ്ട് സംസ്ഥാനത്ത് ഉടനീളം സമാന്തര പ്രവർത്തനങ്ങളെ പ്രോത്സാഹിപ്പിക്കുന്ന നയമാണ് ഇസ്മയിൽ സ്വീകരിക്കുന്നതെന്നും സി.പി.ഐ സംസ്ഥാന എക്സിക്യൂട്ടീവിൽ വിമർശനം ഉയർന്നു.


സമാന്തര കമ്മിറ്റികൾ രൂപീകരിച്ച് പാലക്കാട് നടക്കുന്ന പ്രവർത്തനങ്ങൾക്ക് ശക്തിപകരുന്നത് ഇസ്മയിൽ ആണെന്നും വിമർശനം ഉയർന്നു. ഇതിൻെറ അടിസ്ഥാനത്തിലാണ് ഇസ്മയിലിന് കാരണം കാണിക്കൽ നോട്ടീസ് നൽകാൻ തീരുമാനിച്ചത്.


പാർട്ടിയിൽ നിന്ന് പുറത്താക്കാതിരിക്കാൻ കാരണം ഉണ്ടെങ്കിൽ ബോധിപ്പിക്കണമെന്നാണ് നോട്ടീസിലെ ആവശ്യം. 75 വയസ് പ്രായപരിധിയിൽ നേതൃസമിതികളിൽ നിന്ന് ഒഴിവായ ഇസ്മയിൽ ഇപ്പോൾ പാലക്കാട് ജില്ലാ കൗൺസിൽ അംഗം മാത്രമാണ്.

കർഷക തൊഴിലാളി സംഘടനയായ ബി.കെ.എം.യു നേതാവ് എന്ന നിലയിൽ സംസ്ഥാന വ്യാപകമായി സഞ്ചരിക്കുന്ന ഇസ്മയിലിന് വിപുലമായ ബന്ധങ്ങളുണ്ട്. ഇസ്മയിലിനെതിരായ നടപടി നീക്കത്തിനെതിരെ സി.പി.ഐ എക്സിക്യൂട്ടീവിൽ എതിർപ്പ് ഉയർന്നു

ദേശീയ എക്സിക്യൂട്ടിവ് അംഗം കെ.പ്രകാശ് ബാബു, ദേശീയ കൗൺസിൽ അംഗം ഇ. ചന്ദ്രശേഖരൻ നായർ എന്നിവരാണ് നടപടി നീക്കത്തെ എതിർത്തത്. ഹേമാ കമ്മിറ്റി റിപ്പോർട്ടും അൻവറിൻെറ വെളിപെടുത്തലും സി.പി.എമ്മിനെ പ്രതിസന്ധിയിലാക്കി എന്നാണ് സി.പി.ഐയുടെ വിലയിരുത്തൽ.

Advertisment