/sathyam/media/media_files/2025/08/30/new-project-9-9-2025-08-30-21-04-13.jpg)
കണ്ണൂർ: കീഴറ സ്ഫോടനക്കേസിലെ മുഖ്യപ്രതി അനൂപ് മാലിക് പൊലീസ് പിടിയിൽ. കാഞ്ഞങ്ങാട് നിന്നുമാണ് പ്രതിയെ ജില്ലാ ക്രൈംബ്രാഞ്ച് എസിപിയുടെ നേതൃത്വത്തിൽ വലയിലാക്കിയത്.
ശനിയാഴ്ച പുലർച്ചെ രണ്ടുമണിയോടെയാണ് കീഴറയിൽ വാടക വീട്ടിൽ സ്ഫോടനം നടന്നത്. ഉഗ്രസ്ഫോടനത്തിൽ വീട് പൂർണമായും തകർന്നിരുന്നു. സമീപത്തെ ആറ് വീടുകൾക്കും കേടുപാടുകൾ സംഭവിച്ചു. തിരച്ചിലിനിടെ ഒരു മൃതദേഹം കണ്ടെത്തുകയും പിന്നീട് അത് ചാലാട് സ്വദേശി മുഹമ്മദ് അഷാമെന്നും തിരിച്ചറിഞ്ഞു.
മരിച്ച അഷാം പ്രതി അനൂപ് മാലിക്കിന്റെ ബന്ധുവാണെന്ന് പൊലീസ് വ്യക്തമാക്കി. ഒരു വർഷം മുൻപാണ് അനൂപ് മാലിക്ക് വീട് വാടകയ്ക്ക് എടുത്തത്. സ്പെയർ പാർട്സ് വിതരണം നടത്തുന്നവരാണെന്ന് പറഞ്ഞാണ് വീടെടുത്തതെന്നും വീട്ടുടമ പൊലീസിനോട് മൊഴി നൽകി.
വാടക വീട്ടിൽ സ്ഫോടകവസ്തു നിർമ്മാണം നടന്നിരുന്നുവെന്ന വിവരമാണ് അന്വേഷണത്തിൽ പുറത്തുവന്നത്. നേരത്തെയും അനൂപ് സമാന കേസുകളിൽ പ്രതിയായിരുന്നു.