കേരളോത്സവം ജില്ലാതല മത്സരങ്ങള്‍ നാളെ മുതല്‍ കോട്ടയത്ത്.  മന്ത്രി വി.എന്‍. വാസവന്‍ ഉദ്ഘാടനം ചെയ്യും

വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് മൂന്നിന് ജില്ലാ പഞ്ചായത്തില്‍ നിന്ന് എം.ടി. സെമിനാരി എച്ച്.എസ്.എസിലേക്ക് സാംസ്‌കാരിക ഘോഷയാത്ര നടക്കും. 

author-image
ബെയ് ലോണ്‍ എബ്രഹാം
Updated On
New Update
school youth festival-2

കോട്ടയം: ജില്ലാ പഞ്ചായത്തും സംസ്ഥാന യുവജനക്ഷേമ ബോര്‍ഡും തദ്ദേശസ്വയംഭരണസ്ഥാപനങ്ങളുടെയും ജില്ലാ സ്പോര്‍ട്സ് കൗണ്‍സിലിന്റെയും സഹകരണത്തോടെ സംഘടിപ്പിക്കുന്ന ജില്ലാതല കേരളോത്സവത്തിന് നാളെ കോട്ടയത്ത് തുടക്കമാകും.

Advertisment

വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് മൂന്നിന് ജില്ലാ പഞ്ചായത്തില്‍ നിന്ന് എം.ടി. സെമിനാരി എച്ച്.എസ്.എസിലേക്ക് സാംസ്‌കാരിക ഘോഷയാത്ര നടക്കും. 

വൈകിട്ട് അഞ്ചിന് എം.ടി. സെമിനാരി എച്ച്.എസ്.എസില്‍ സഹകരണ-തുറമുഖ-ദേവസ്വം വകുപ്പു മന്ത്രി വി.എന്‍. വാസവന്‍ കേരളോത്സവം ഉദ്ഘാടനം ചെയ്യും. 


തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എ. അധ്യക്ഷത വഹിക്കും. നഗരസഭാധ്യക്ഷ ബിന്‍സി സെബാസ്റ്റിയന്‍ മുഖ്യാതിഥിയാകും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദു സ്വാഗതം ആശംസിക്കും. 


വൈസ് പ്രസിഡന്റ് ജോസ് പുത്തന്‍കാലാ മുഖ്യപ്രഭാഷണം നടത്തും. ജില്ലാ കളക്ടര്‍ ജോണ്‍ വി. സാമുവല്‍ കേരളോത്സവ സന്ദേശം നല്‍കും. 

യുവജന ക്ഷേമ ബോര്‍ഡംഗം റോണി മാത്യു, ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് ഡോ. ബൈജു വര്‍ഗീസ് ഗുരുക്കള്‍ എന്നിവര്‍ പ്രോഗ്രാംവിശദീകരിക്കും.

ജില്ലാ പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷരായ മഞ്ജു സുജിത്ത്, ജെസി ഷാജന്‍, പി.എസ്. പുഷ്പമണി, പി.എം. മാത്യു, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ നിര്‍മ്മല ജിമ്മി, രാധാ വി. നായര്‍, റ്റി.എസ്. ശരത്, റ്റി.എന്‍. ഗിരീഷ് കുമാര്‍, അഡ്വ. ശുഭേഷ് സുധാകരന്‍, രാജേഷ് വാളിപ്ലാക്കല്‍, അഡ്വ. ഷോണ്‍ ജോര്‍ജ്, പി.ആര്‍. അനുപമ, ഹേമലത പ്രേംസാഗര്‍, റെജി എം. ഫിലിപ്പോസ്, നിബു ജോണ്‍, സുധാകുര്യന്‍, പി.കെ. വൈശാഖ്, ഡോ. റോസമ്മ സോണി, ജോസ്മോന്‍ മുണ്ടയ്ക്കല്‍, ഹൈമി ബോബി, നഗരസഭാധ്യക്ഷരായ കൃഷ്ണകുമാരി രാജശേഖരന്‍, ലൗലി ജോര്‍ജ് പടികര, പ്രീതാ രാജേഷ്, ഷാജു വി. തുരുത്തന്‍, സുഹ്റ അബ്ദുള്‍ ഖാദര്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരായ എസ്. ബിജു, ജോണ്‍സണ്‍ തോമസ്, ആര്യ രാജന്‍, സിന്ധുമോള്‍ ജേക്കബ്, ആനന്ദ് മാത്യു ചെറുവള്ളില്‍, മറിയാമ്മ എബ്രഹാം, പ്രൊഫ. ടോമിച്ചന്‍ ജോസഫ്, എന്‍. രാജു, മുകേഷ് കെ. മണി, അജിത രതീഷ്, മറിയാമ്മ ഫെര്‍ണാണ്ടസ്, യുവജനക്ഷേമ ബോര്‍ഡംഗം സന്തോഷ് കാലാ, നഗരസഭാംഗം ബിന്‍സി പാറയില്‍, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്സ് അസോസിയേഷന്‍ സെക്രട്ടറി അജയന്‍ കെ. മേനോന്‍, തദ്ദേശസ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടര്‍ ബിനു ജോണ്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എ. അരുണ്‍ കുമാര്‍, വിദ്യാഭ്യാസ ഉപഡയറക്ടര്‍ എം.ആര്‍. സുനിമോള്‍, ദാരിദ്ര്യലഘൂകരണ വിഭാഗം പ്രോജക്റ്റ് ഡയറക്ടര്‍ ബെവിന്‍ ജോണ്‍ വര്‍ഗീസ്, സാക്ഷരത മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ കെ.വി. രതീഷ്, ജില്ലാ പഞ്ചായത്ത് സെക്രട്ടറി പി.എസ്. ഷിനോ എന്നിവര്‍ പങ്കെടുക്കും.  



ഡിസംബര്‍ 21, 22 തീയതികളില്‍ കായികമത്സരങ്ങളും കലാമത്സരങ്ങളും നടക്കും.  ഡിസംബര്‍ 23ന് ഉച്ചകഴിഞ്ഞ് മൂന്നിന് നടക്കുന്ന സമാപന സമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദു ഉദ്ഘാടനം ചെയ്യും. വൈസ് പ്രസിഡന്റ് ജോസ് പുത്തന്‍കാലാ അധ്യക്ഷനാകും.


 ജില്ലാ പൊലീസ് മേധാവി എ. ഷാഹുല്‍ ഹമീദ് മുഖ്യപ്രഭാഷണവും സമ്മാനവിതരണവും നിര്‍വഹിക്കും.

Advertisment