ആര്‍എസ്എസ് നോമിനിയായ ഡീന്‍ ആണ് ജാതി വിവേചനം നടത്തുകയും പിഎച്ച്ഡി നല്‍കാന്‍ തടസ്സം നില്‍ക്കുകയും ചെയ്യുന്നത്. ഡോക്ടർ സി.എൻ വിജയകുമാരിക്ക് എതിരെ നടപടിയെടുക്കണം: എസ്എഫ്ഐ

കേരള സര്‍വ്വകലാശാലയിലെ സംസ്‌കൃത ഡിപ്പാര്‍ട്‌മെന്റില്‍ നിന്നും ഡോ. വിജയകുമാരിയുടെ ഗൈഡ്ഷിപ്പില്‍ തന്നെ എംഫില്‍ പൂര്‍ത്തിയാക്കിയാണ് വിപിന്‍ പിഎച്ച്ഡിക്ക് അഡ്മിഷന്‍ നേടിയത്.

New Update
jayan

തിരുവനന്തപുരം: പിഎച്ച്ഡി വിദ്യാര്‍ത്ഥിക്ക് നേരെ ജാതി അധിക്ഷേപം നടത്തിയ കേരള സര്‍വകലാശാല സംസ്‌കൃതം വകുപ്പ് മേധാവിക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നാവശ്യവുമായി എസ്എഫ്ഐ രം​ഗത്ത്. 

Advertisment

ഡോ. സി എന്‍ വിജയകുമാരിക്കെതിരെയാണ് എസ്എഫ്‌ഐ രം​ഗത്ത് എത്തിയിരിക്കുന്നത്. 

സര്‍വകലാശാല നിയമങ്ങള്‍ക്ക് അനുസൃതമായി തന്നെ ഗവേഷണം പൂര്‍ത്തീകരിച്ചെങ്കിലും ഭരണഘടനാ മൂല്യങ്ങളെ വെല്ലുവിളിച്ചുകൊണ്ടാണ് ആര്‍എസ്എസ് നോമിനിയായ ഡീന്‍ പിഎച്ച്ഡി നല്‍കാന്‍ തടസ്സം നില്‍ക്കുകയും ജാതി വിവേചനം നടത്തുകയും ചെയ്തതെന്ന് എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി പിഎസ് സഞ്ജീവും പ്രസിഡന്റ് എം ശിവപ്രസാദും പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു.

sfi

'കേരള സര്‍വ്വകലാശാല സംസ്‌കൃതം വിഭാഗം ഡീനും സംഘപരിവാര്‍ അധ്യാപക സംഘടന പ്രവര്‍ത്തകയുമായ ഡോ. സി എന്‍ വിജയകുമാരി ഗവേഷക വിദ്യാര്‍ത്ഥിയായ വിപിന്‍ വിജയന് നേരെ നടത്തിയ ജാതി വിവേചനവും ഭീഷണിയും മതനിരപേക്ഷ ജനാധിപത്യ സമൂഹത്തിന് തികച്ചും അപമാനകരവും അത്യന്തം പ്രതിഷേധാര്‍ഹവുമാണ്. കേരള സര്‍വ്വകലാശാലയിലെ സംസ്‌കൃത ഡിപ്പാര്‍ട്‌മെന്റില്‍ നിന്നും ഡോ. വിജയകുമാരിയുടെ ഗൈഡ്ഷിപ്പില്‍ തന്നെ എംഫില്‍ പൂര്‍ത്തിയാക്കിയാണ് വിപിന്‍ പിഎച്ച്ഡിക്ക് അഡ്മിഷന്‍ നേടിയത്. ഗവേഷണ കാലയളവില്‍ നടത്തേണ്ടുന്ന മുഴുവന്‍ പ്രവര്‍ത്തനങ്ങളും പൂര്‍ത്തീകരിച്ചെങ്കിലും ഡിപ്പാര്‍ട്‌മെന്റ് ഡീനായ വിജയകുമാരി സവര്‍ണ്ണ ഫ്യൂഡല്‍ മാടമ്പിയുടെ മനോഭാവത്തോടെ വിദ്യാര്‍ത്ഥിയെ നിരന്തരം ജാതീയമായി പീഡിപ്പിക്കുകയും കഷ്ടപ്പെട്ട് നേടിയ പിഎച്ച്ഡി ബിരുദം തടഞ്ഞ് വെക്കാന്‍ റിപ്പോര്‍ട്ട് നല്‍കുകയും ചെയ്തു', എസ്എഫ്‌ഐ പറഞ്ഞു.


പുലയന്മാര്‍ക്കും പറയന്മാര്‍ക്കും പഠിക്കാനുള്ളതല്ല സംസ്‌കൃതമെന്നും താഴ്ന്ന ജാതിക്കാര്‍ സംസ്‌കൃതം വകുപ്പിനെ അശുദ്ധമാക്കിയെന്നും പറഞ്ഞു കൊണ്ട് വകുപ്പ് മേധാവി നടത്തിയ അതിക്രൂരമായ ജാതി അധിക്ഷേപം നവോത്ഥാന പോരാട്ടങ്ങളിലൂടെ കരുതാര്‍ജ്ജിച്ച കേരളത്തിന് അംഗീകരിക്കുവാന്‍ സാധിക്കുന്നതല്ലെന്നും പ്രസ്താവനയില്‍ വ്യക്തമാക്കി. 

Advertisment