Advertisment

സംസ്ഥാനത്ത് വീണ്ടും സൂര്യാഘാതം, യാത്രക്കിടെ സൂര്യാഘാതമേറ്റത് നിലമ്പൂർ സ്വദേശിയായ അമ്പത്തിനാലുകാരന്

New Update
heat wave.jpg

സംസ്ഥാനത്ത് വീണ്ടും സൂര്യാഘാതം. മലപ്പുറം നിലമ്പൂർ മയ്യന്താനി സ്വദേശി സുരേഷിനാണ് (54) സൂര്യാഘാതമേറ്റത്. ഇയാൾ ആശുപത്രിയിൽ ചികിത്സ തേടിയിട്ടുണ്ട്. കഴിഞ്ഞ ദിവസം മമ്പാട് നിന്നും നിലമ്പൂരിലേക്ക് നടത്തിയ യാത്രയ്ക്കിടെയാണ് സുരേഷിന് സൂര്യഘാതമേറ്റത് എന്നാണ് കരുതുന്നത്. കൈകളിലും വയറിലുമാണ്പൊള്ളലേറ്റത്. ഇതോടെ നിലമ്പൂർ ജില്ലാ ആശുപത്രിൽ ചികിത്സ തേടി.

Advertisment

യാത്ര മദ്ധ്യ കൈകളിൽ നീറ്റൽ അനുഭവപ്പെടുകയായിരുന്നുവെന്നാണ് സുരേഷ് പറയുന്നത്. വീട്ടിലെത്തി തണുത്ത വെള്ളം ഉപയോഗിച്ച് നീറ്റൽ തോന്നിയ ഭാഗം കഴുകി. ഇതോടെ വേദന അനുഭവപ്പെടുകയായിരുന്നു. ഇതിന് പിന്നാലെ തൊലിയിൽ കുമിളകൾ പ്രത്യക്ഷപ്പെട്ടു. ഇതോടെ ആശുപത്രിയിലേക്ക് പോകുകയായിരുന്നുവെന്നും സുരേഷ് വ്യക്തമാക്കുന്നു.

നിലമ്പൂർ ജില്ലാ ആശുപത്രിയിലാണ് ചികിത്സ തേടിയെത്തിയത്. അവിടെ നിന്നും ഡോക്ടർ ഓയിൻമെന്റ് നൽകി. എന്നാൽ ഇത് പുരട്ടിയിട്ടും വേദനയ്ക്ക് ശമനം ഇല്ലെന്നും സുരേഷ് പറയുന്നു.

Advertisment