കേരളത്തിൻ്റെ കടം 10 വർഷം കൊണ്ട് മൂന്നിരട്ടിയായി, നികുതി പിരിവിൽ സർക്കാർ പരാജയപ്പെട്ടു: മാത്യു കുഴൽനാടൻ

New Update
MATHEW KUZHALANADAN

തിരുവനന്തപുരം: സംസ്ഥാനത്തെ ധനപ്രതിസന്ധിയിൽ നിയമസഭയിൽ അടിയന്തര പ്രമേയാവതരണം നടത്തി മാത്യു കുഴൽനാടൻ എംഎൽഎ. സംസ്ഥാനത്ത് ധൂർത്തും അനാവശ്യ ചെലവുകളും വർധിക്കുന്നുവെന്ന് പ്രതിപക്ഷം സഭയിൽ ആരോപിച്ചു. നികുതി പിരിവിൽ സർക്കാർ പരാജയപ്പെട്ടുവെന്നും എന്ന് പ്രമേയം അവതരിപ്പിച്ച മാത്യു കുഴൽനാടൻ ആരോപിച്ചു.

Advertisment

ട്രഷറി നിയന്ത്രണം 25 ലക്ഷത്തിൽ നിന്ന് 10 ലക്ഷമാക്കി. നികുതി പിരിവിലെ സർക്കാർ വീഴ്ച പലയാവർത്തി ചൂണ്ടിക്കാണിച്ചിട്ടുണ്ട്. സ്വർണവില ഇരട്ടിയായിട്ടും നികുതി പിരിവ് പഴയപടി തന്നെ നിൽക്കുന്നു.

 ബാറുകളുടെ എണ്ണം കൂട്ടിയിട്ടും നികുതി പിരിക്കുന്നത് കാര്യക്ഷമമായില്ല. ജി എസ് ടി വളർച്ചയിൽ 2.58 ശതമാനത്തിൻ്റെ കുറവുണ്ട്. വേദനയും പ്രയാസവും അനുഭവിക്കേണ്ടിവരുന്നത് സാധാരണക്കാരാണ്. ഏതു ജനങ്ങളുടെ അവസ്ഥയാണ് ഈ സർക്കാരിൻ്റെ ഭരണം കൊണ്ട് മെച്ചപ്പെടുത്താൻ കഴിഞ്ഞതെന്നും മാത്യു കുഴൽനാടൻ ചോദിച്ചു.

Advertisment