കോട്ടയം നഗരസഭയില്‍ യു.ഡി.എഫിന് തുടര്‍ ഭരണം. 31 സീറ്റുകളില്‍ യു.ഡി.എഫ്  സ്ഥാനാര്‍ഥികള്‍ വിജയിച്ചു. എല്‍.ഡി.എഫിന് നേടാനായത് 15 സീറ്റുകള്‍ മാത്രം. എട്ടില്‍ നിന്ന് ആറിലേക്കു ചുരുങ്ങി എന്‍.ഡി.എ

New Update
ldf udf bjp

കോട്ടയം: കോട്ടയം നഗരസഭ യുഡിഎഫിനു തുടര്‍ ഭരണം. ഫലമറിഞ്ഞപ്പോള്‍ 31 വാര്‍ഡുകളില്‍ യു.ഡി.എഫ് വിജയിച്ചു. എല്‍.ഡി.എഫിന് 15 സീറ്റ് നേടാനെ സാധിച്ചുള്ളൂ. എട്ടു സീറ്റ് ഉണ്ടായിരുന്ന എന്‍.ഡി.എ ആറു സീറ്റിലേക്കു ചുരുങ്ങി. താഴത്തങ്ങാടിയില്‍ സ്വതന്ത്രനും വിജയിച്ചു.

Advertisment

ഏറ്റവും കൂടുതല്‍ വോട്ടുനേടി വിജയിച്ചത് പുത്തേട്ട് വാര്‍ഡില്‍ നിന്ന് എന്‍.ഡി.എയുടെ വിനു ആര്‍ മോഹനാണ്. 1209 വോട്ടുകള്‍ വിനുവിന് ലഭിച്ചു. ഇവിടെ രണ്ടാം സ്ഥാനത്ത് സി.പി.എം സ്ഥാനാര്‍ഥിയാണ്.

 അതേസമയം, യുഡിഎഫ് വീണ്ടും അധികാരത്തില്‍ എത്തുന്നതോടെ അധ്യക്ഷ സ്ഥാനത്തേക്കുള്ള ചര്‍ച്ചയും സജീവമാണ്. ഇക്കുറി അധ്യക്ഷ സ്ഥാനം ജനറല്‍ സീറ്റാണ്. മുന്‍ ചെയര്‍മാന്‍ എം.പി. സന്തോഷ് കുമാറിന്റെ പേരാണു പ്രഥമ പരിഗണനയിലുള്ളത്.

Advertisment