/sathyam/media/media_files/2025/09/29/high-court-sabarimala-2025-09-29-12-24-10.jpg)
കൊച്ചി:ശബരിമലയിൽ നിർണ്ണായക നീക്കവുമായി ഹൈക്കോടതി.സ്ട്രോങ് റൂമിലെ എല്ലാ വിലപിടിപ്പുള്ള വസ്തുക്കളുടെയും കണക്കെടുക്കണമെന്ന് ഹൈക്കോടതി. വിരമിച്ച ജഡ്ജിയുടെ നേതൃത്വത്തിൽ പരിശോധനയ്ക്ക് ഉത്തരവിട്ടു.തിരുവാഭരണരജിസ്റ്റർ ഉൾപ്പെടെ പരിശോധിക്കണം.. സ്വർണപ്പാളിയിലെ തൂക്കംകുറഞ്ഞതിന്റെ പശ്ചാത്തലത്തിലാണ് കോടതിയുടെ നിർണായക നീക്കം.
ശബരിമലയിലെ ദ്വാരപാലക ശില്പങ്ങളിലെ സ്വര്‍ണ്ണപാളി ഇളക്കിമാറ്റിയതില്‍ ഹൈക്കോടതി സ്വമേധയാ കേസെടുത്തിരുന്നു. ദ്വാരപാലക ശില്‍പങ്ങളുമായി ബന്ധപ്പെട്ട പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് ദേവസ്വം വിജിലൻസ് ഹൈക്കോടതിയെ അറിയിച്ചിരുന്നു.
ദ്വാരപാലക ശില്‍പ്പങ്ങള്‍ അറ്റകുറ്റ പണികൾ പൂര്‍ത്തിയാക്കി തിരികെ എത്തിച്ചതായി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡും കോടതിയെ അറിയിച്ചിരുന്നു.
ദ്വാരപാലക ശില്പങ്ങളിൽ പൊതിഞ്ഞ ലോഹത്തിൻ്റെ 4.541 കിലോ ഗ്രാം ഭാരം കുറഞ്ഞുവെന്നാണ് ഹൈക്കോടതി കണ്ടെത്തിയത്. ചീഫ് വിജിലൻസ് ഓഫീസറോട് സമഗ്ര അന്വേഷണം നടത്താൻ കോടതി നിർദേശിച്ചിരുന്നു.