Advertisment

മുന്നണി കൺവീനർ സ്ഥാനത്ത് നിന്ന് ഒഴിവാക്കപ്പെട്ട ഇ.പി ജയരാജൻെറ ഭാവിനീക്കത്തില്‍ കണ്ണുംനട്ട് സംസ്ഥാന രാഷ്ട്രീയം? ആകാംക്ഷയിൽ സി.പി.എമ്മും. 74 കാരനായ ഇ.പി സജീവ രാഷ്ട്രീയം അവസാനിപ്പിക്കാന്‍ സാധ്യത. പലതവണ രാഷ്ട്രീയ വിടവാങ്ങല്‍ ആലോചിച്ച ഇ.പി ഇത്തവണ ആ തീരുമാനത്തിൽ ഉറച്ച് നിന്നേക്കും. പാർട്ടിയോട് കലഹിച്ച് ബി.ജെ.പിയിൽ പോകാന്‍ സാധ്യതയില്ലെന്ന് ഇ.പിയുടെ അടുപ്പക്കാർ!

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update
ep jayarajan-2
തിരുവനന്തപുരം: ഇടത് മുന്നണി കൺവീനർ‍ സ്ഥാനത്ത് നിന്ന് നീക്കപ്പെട്ട സി.പി.എം കേന്ദ്ര കമ്മിറ്റി അംഗം ഇ.പി.ജയരാജൻെറ അടുത്ത നീക്കം എന്തായിരിക്കുമെന്ന കാര്യത്തില്‍ ആകാംക്ഷ ശക്തമാകുന്നു. കൺവീനർ സ്ഥാനത്ത് നിന്ന് തെറിക്കുമെന്ന് വെളളിയാഴ്ചത്തെ സംസ്ഥാന സെക്രട്ടേറിയേറ്റിൽ തന്നെ ഉറപ്പായതോടെ ഇന്നത്തെ സംസ്ഥാന കമ്മിറ്റിയിൽ പങ്കെടുക്കാൻ കൂട്ടാക്കാതെ കണ്ണൂരിലേക്ക് മടങ്ങിയ ഇ.പി.ജയരാജൻ ഇതുവരെ പ്രതികരണമൊന്നും നടത്തിയിട്ടില്ല.
Advertisment
കൺവീനർ സ്ഥാനത്ത് നിന്ന് നീക്കിയ തീരുമാനം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ എങ്ങനെയാണ് വിശദീകരിക്കുകയെന്ന് വിലയിരുത്തിയ ശേഷം പ്രതികരണം ആകാമെന്ന വിചാരത്തിലാണ് ഇ.പി.മൗനം പാലിക്കുന്നതെന്നാണ് സൂചന. സാങ്കേതികമായി നോക്കുമ്പോൾ അച്ചടക്ക നടപടിയായി കണക്കാക്കാനാകില്ലെങ്കിലും മുന്നണി കൺവീനർ സ്ഥാനത്ത് നിന്ന് നീക്കിയതോടെ ഇ.പി. സജീവ രാഷ്ട്രീയം അവസാനിപ്പിച്ചേക്കുമെന്നാണ് സൂചന.
സ്വാഭാവിക വിരമിക്കലോ, അതോ ?
 75 വയസാകുന്ന ജയരാജന് ഇനി പാർട്ടിയുടെ നേതൃസമിതികളിൽ അധികകാലം ഇരിക്കാനാകില്ല. പാർലമെന്ററി രാഷ്ട്രീയത്തിലും പരിഗണന കിട്ടാൻ സാധ്യത കുറവാണ്. ആഗ്രഹിച്ച സംസ്ഥാന സെക്രട്ടറി പദവിയിലേക്ക് എം.വി.ഗോവിന്ദൻ വന്നതോടെ ആ പ്രതീക്ഷയും പോയി. ഇനി സി.പി.എമ്മിൻെറ സംഘടനാ സംവിധാനത്തിലും പൊതുരാഷ്ട്രീയത്തിലും ഏറെയൊന്നും പ്രതീക്ഷിക്കാനില്ലാത്തതിനാൽ സജീവരാഷ്ട്രീയം നിർത്തി വിശ്രമിക്കാനാണ് ഇ.പിയുടെ പദ്ധതിയെന്നാണ് അടുപ്പമുളളവർ നൽകുന്ന സൂചന.
എന്നാൽ സജീവ രാഷ്ട്രീയം മതിയാക്കുകയാണെന്ന് ഇടക്കിടെ പറയാറുളള ഇ.പിയുടെ നിലപാട് പൂർണമായും വിശ്വസനീയമല്ല.1999 മുതൽ കൃത്യമായ ഇടവേളകളിൽ സജീവ രാഷ്ട്രീയം മതിയാക്കുകയാണെന്ന പ്രതികരണം നടത്താറുളള ഇ.പി.ജയരാജൻ, ഈ പ്രതികരണങ്ങളെ എക്കാലവും ഒരു സമ്മർദ്ദ തന്ത്രമായിട്ടാണ് ഉപയോഗപ്പെടുത്തിയിട്ടുളളത്.
സമ്മര്‍ദങ്ങളുടെ ഇ.പി. സ്റ്റൈല്‍ 
രാഷ്ട്രീയം മതിയാക്കുമെന്ന് പറഞ്ഞ എല്ലാ ഘട്ടങ്ങളിലും പുതിയ പദവികളും ചുമതലകളും നേടിയെടുത്ത് സജീവമാകുന്ന കാഴ്ചയാണ് കണ്ടിട്ടുളളത്. സമീപകാലത്ത് തന്നെ ഇതിന് നല്ല ഉദാഹരണങ്ങളുണ്ട്. എം.വി.ഗോവിന്ദന്‍ സംസ്ഥാന സെക്രട്ടറിയും പൊളിറ്റ് ബ്യൂറോ അംഗവുമായതിൽ നിരാശനായ ഇ.പി. ജയരാജൻ സജീവ രാഷ്ട്രീയം  നിർ‍ത്തുകയാണെന്ന് അടുപ്പമുളളവരോട് പറഞ്ഞിരുന്നു.

പാർട്ടിയിൽ നിന്ന് അവധിയെടുത്ത് പോയ ജയരാജൻ കമ്മിറ്റികളിൽ നിന്ന് തുടർച്ചയായി വിട്ട് നിൽക്കുകയും ചെയ്തിരുന്നു. ഇതിനിടെ നടന്ന സംസ്ഥാന കമ്മിറ്റിയോഗത്തിലാണ് ജയരാജൻെറ ഭാര്യക്കും മകനും നിക്ഷേപമുളള വൈദേകം ആയുർവേദ റിസോർട്ടിനെ മുൻനിർത്തി സാമ്പത്തിക ആരോപണം ഉയരുന്നത്. കണ്ണൂരിൽ നിന്ന് തന്നെയുളള നേതാവ് പി.ജയരാജൻ തന്നെയാണ് വൈദേകം റിസോർട്ടിൻെറ പേരിൽ ഇ.പി അനധികൃത സ്വത്ത് സമ്പാദനം നടത്തിയെന്ന ആരോപണം ഉന്നയിച്ചത്. 
പരിശോധിക്കാമെന്ന് സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ മറുപടി നൽകുകയും ചെയ്തു.ഇത് സംബന്ധിച്ച വാർത്ത മാധ്യമങ്ങളിൽ വരികകൂടി ചെയ്തതോടെ അപകടം മണത്ത ഇ.പി.ജയരാജൻ അവധി റദ്ദാക്കി തൊട്ടടുത്ത സംസ്ഥാന സെക്രട്ടേറിയേറ്റിൽ പങ്കെടുത്തു. തനിക്കെതിരെ ഉയർന്ന ആരോപണത്തെ പ്രതിരോധിക്കാൻ മറ്റാരുമില്ലെന്ന് തിരിച്ചറിഞ്ഞുളള വരവായിരുന്നു. 
ആരോപണത്തെ കുറിച്ച് വിശദീകരണം നൽകിയ ഇ.പി.ജയരാജൻ, പിന്നിൽ ആസൂത്രിതമായ നീക്കമുണ്ടെന്നും ആരോപിച്ചു.പിന്നാലെ രാഷ്ട്രീയം മതിയാക്കാനുളള തീരുമാനം ഉപേക്ഷിച്ച് പാർട്ടിക്കകത്ത് നിന്ന് പോരാടാനും തീരുമാനിച്ചു. ഇപ്പോൾ മുന്നണി കൺവീനർ സ്ഥാനത്ത് നിന്ന് നീക്കിയ തീരുമാനത്തിലും ഈ രീതി ആവർത്തിക്കുമോയെന്ന് സംശയിക്കുന്നവരുണ്ട്. 
പണ്ട് ശക്തന്‍, ഇപ്പോള്‍ ദുര്‍ബലന്‍ 
പാർട്ടിയിൽ നിന്ന് പോരാടാനുളള പിന്തുണ ഇപ്പോൾ ജയരാജന് ഉണ്ടോയെന്ന് സംശയമാണ്. ദല്ലാൾ നന്ദകുമാറിൻെറ മധ്യസ്ഥതയിൽ ബി.ജെ.പി നേതാവ് ജാവദേക്കറുമായി കൂടിക്കാഴ്ച നടത്തിയ ജയരാജനെതിരെ പാർട്ടിക്കകത്ത് വലിയ വികാരമുണ്ട്. സംഘപരിവാറിനെതിരായ കർശന സമീപനം രാഷ്ട്രീയ സമീപനമാക്കിയ മുന്നണിയുടെതലപ്പത്തിരുന്ന് ബി.ജെ.പി നേതാക്കളുമായി കൂടിക്കാഴ്ചനടത്തിയത് അംഗീകരിക്കാനാവാത്ത തെറ്റായാണ് പാർട്ടിനേതാക്കളും അണികളും കാണുന്നത്.

സി.പി.എമ്മിൻെറ മതനിരപേക്ഷ നിലപാട് സംബന്ധിച്ച് മതന്യൂനപക്ഷങ്ങൾക്കിടയിൽ വിശ്വാസ്യതാ നഷ്ടം ഉണ്ടാക്കിയ നടപടിയാണ് ജയരാജനിൽ നിന്ന് ഉണ്ടായതെന്നാണ് പാർട്ടിക്കുളളിലെ പൊതുവികാരം. ആ വികാരം കണ്ടില്ലെന്ന് നടിച്ച് പാർട്ടി സമ്മേളനങ്ങളിലേക്ക് പോയാൽ പഴി കേൾക്കേണ്ടി വരുമെന്ന് ഉറപ്പായത് കൊണ്ടാണ് സമ്മേളനങ്ങൾക്ക് തുടക്കമാകുന്നതിൻെറ തൊട്ട് തലേന്ന് തന്നെ ജയരാജനെതിരെ നടപടി എടുത്തത്.
ഇണങ്ങാത്ത കൂട്ടുകെട്ട് 
ബി.ജെ.പി കേരള പ്രഭാരി പ്രകാശ് ജാവദേക്കറുമായി നടത്തിയ കൂടിക്കാഴ്ചയുടെയും ബി.ജെ.പി സ്ഥാനാർത്ഥികൾ മികച്ചവരാണെന്ന പ്രതികരണവും ആണ് ജയരാജനെ മുന്നണി കൺവീനർ സ്ഥാനത്ത് നിന്ന് തെറിപ്പിച്ചത്. ഇക്കാരണങ്ങൾ കൊണ്ട് ജയരാജനെ മുന്നണി കൺവീനർ‍ സ്ഥാനത്ത് നിന്ന് നീക്കം ചെയ്യാമെന്ന് സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ തന്നെയാണ് സംസ്ഥാന സെക്രട്ടേറിയേറ്റിൽ നിർദ്ദേശം വെച്ചത്.
തുടർന്ന് ചൂടുപിടിച്ച ചർച്ചക്കാണ് സെക്രട്ടേറിയേറ്റിൽ നടന്നത്.നിർദ്ദേശത്തെ നഖശിഖാന്തം എതിർത്ത ഇ.പി വികാരപരമായി പ്രതികരിക്കുകയും ചെയ്തു.കൺവീനർ സ്ഥാനത്ത് നിന്ന് നീക്കാനാണ് തീരുമാനമെങ്കിൽ എല്ലാ ചുമതലകളും ഒഴിയുകയാണെന്ന് പറഞ്ഞുകൊണ്ടാണ് ഇ.പി അവസാനിപ്പിച്ചത്. ഇതും സജീവ രാഷ്ട്രീയം അവസാനിപ്പിക്കുന്നതിൻെറ തെളിവായി ചൂണ്ടിക്കാണിക്കുന്നവരുണ്ട്. 
കൂട്ടിയാല്‍ കൂടുമോ സംഘിക്കുപ്പായം  
                                                                                                                          
പാർട്ടി തീരുമാനത്തോട് കലഹിച്ച് സംസ്ഥാന കമ്മിറ്റിക്ക് നിൽക്കാതെ സ്ഥലംവിട്ട ഇ.പി ജയരാജൻ ബി.ജെ.പിയിലേക്ക് പോകുമെന്ന് ശക്തമായ അഭ്യൂഹമുണ്ട്. എന്നാൽ അക്കാര്യം ഇ.പിയോ അദ്ദേഹത്തിൻെറ അടുപ്പക്കാരോ സ്ഥിരീകരിക്കാൻ തയാറായിട്ടില്ല. 

അഞ്ചര പതിറ്റാണ്ടിൻെറ ഇടത് രാഷ്ട്രീയ പാരമ്പര്യമുളള ജയരാജൻ സംഘപരിവാർ കൂടാരത്തിലേക്ക് പോകാൻ സാധ്യതയില്ലെന്ന് കരുതാനും വയ്യ.
അല്ലെങ്കിൽ കേന്ദ്രത്തിലോ സംസ്ഥാനത്തോ ഉന്നത പദവികൾ ലഭിക്കണം.എന്നാൽ പോലും സംഘപരിവാർ രാഷ്ട്രീയത്തിലേക്കുളള കൂടുമാറ്റം ജയരാജന് അനായാസമാകില്ല. ജയരാജന് മുന്നിൽ ബി.ജെ.പിയുടെ വാതിലുകൾ തുറന്നിട്ടിരിക്കുകയാണെന്ന് പ്രഖ്യാപിച്ച് സംഘപരിവാർ നേതാക്കൾ കലക്കവെളളത്തിൽ മീൻപിടിക്കാൻ ഇറങ്ങിയിട്ടുണ്ട്. എന്നാല്‍ ഇപിയുടെ പുറത്താക്കലിന് ശേഷം ബിജെപി നേതാക്കള്‍ പുലര്‍ത്തുന്ന തന്ത്രപരമായ മൌനം നിസാരമല്ലെന്ന് വീക്ഷിക്കുന്നവരു..
Advertisment