Advertisment

അഴിമതിയുടെ പ്രഭവകേന്ദ്രം മുഖ്യമന്ത്രിയുടെ ഓഫീസ്; സ്വർണത്തോട് എന്താണ് ഇത്ര ഭ്രമമെന്ന് വി.ഡി. സതീശൻ

New Update
vd satheesan Untitledni

തിരുവനന്തപുരം: അഴിമതിയുടെ പ്രഭവകേന്ദ്രം മുഖ്യമന്ത്രിയുടെ ഓഫീസ് ആണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. മുഖ്യമന്ത്രിക്ക് ഭയമാണെന്നും ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ പ്രഖ്യാപിച്ച അന്വേഷണം പ്രഹസനമാണെന്നും വി.ഡി. സതീശൻ പറഞ്ഞു.

Advertisment

എസ്.പിയുടെ ഫോൺ സംഭാഷണം ഞെട്ടിക്കുന്നതാണ്. പൊലീസ് ഇത്രയും നാണംകെട്ട കാലം വേറെയില്ല. സംഭവത്തിൽ സി.ബി.ഐ അന്വേഷണം വേണമെന്നും വി.ഡി. സതീശൻ ആവശ്യപ്പെട്ടു.

മുഖ്യമന്ത്രി ആരോപണവിധേയരുടെ ചൊൽപ്പടിയിലാണ്. മുഖ്യമന്ത്രിക്കും ഓഫീസിനും സ്വർണത്തോട് എന്താണ് ഇത്ര ഭ്രമമെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു.

തൃശൂർ പൂരം കലക്കിയത് മുഖ്യമന്ത്രിയുടെ അറിവോടെയാണ്. ബി.ജെ.പിയെ സഹായിക്കാനാണ് പൂരം കലക്കിയതെന്നും വി.ഡി. സതീശൻ ചൂണ്ടിക്കാട്ടി.

Advertisment