നിയമസഭയിൽ അവതരിപ്പിക്കാനുള്ള ബില്ലുകളുടെ അംഗീകാരം, പ്രത്യേക മന്ത്രി സഭാ യോഗം ഇന്ന്

New Update
1495966-c

തിരുവനന്തപുരം: നിയമസഭയിൽ അവതരിപ്പിക്കാനുള്ള ബില്ലുകൾക്ക് അംഗീകാരം നൽകുന്നതിനുള്ള പ്രത്യേക മന്ത്രി സഭാ യോഗം ഇന്ന് ചേരും. വനം വകുപ്പുമായി ബന്ധപ്പെട്ട മൂന്ന് സുപ്രധാന ബില്ലുകൾ യോഗത്തിന്റെ പരിഗണനയിൽ വരും.

Advertisment

മനുഷ്യനെ ആക്രമിക്കുന്ന മൃഗങ്ങളെ കൊല്ലുന്നതുമായി ബന്ധപ്പെട്ട നിയമഭേദഗതിയാണ് ഇതിൽ പ്രധാനപ്പെട്ടത്.

എന്നാൽ കേന്ദ്ര നിയമമുള്ളതിനാൽ ഇത് നിലനിൽക്കുമോ എന്ന സംശയമുണ്ട്. സ്വകാര്യഭൂമിയിലെ ചന്ദനം വനം വകുപ്പ് വഴി മുറിച്ചുമാറ്റുന്നതുമായി ബന്ധപ്പെട്ട ബില്ലും മന്ത്രിസഭായോഗം പരിഗണിക്കും.

വനം കേസുകളുടെ ഒത്തുതീർപ്പ് കോടതി മുഖേന മാത്രം മതിയെന്ന നിയമ ഭേദഗതി ബില്ലും ഈ സഭാ സമ്മേളനത്തിൽ കൊണ്ടുവരും. ഇക്കോ ടൂറിസം ബില്ലും ഈ സഭാ സമ്മേളനത്തിൽ തന്നെ അവതരിപ്പിക്കാൻ ആണ് നീക്കം.

Advertisment