തിരുവനന്തപുരം: ദീപങ്ങളുടെ ഉത്സവമായ ദീപാവലി ആഘോഷമാക്കുന്ന ജനങ്ങൾക്ക് ദീപാവലി ആശംസകളുമായി മുഖ്യമന്ത്രി പിണറായി വിജയൻ. പ്രകാശത്തിന്റെ ഉത്സവമായ ദീപാവലി സ്‌നേഹത്തിന്റെയും സാഹോദര്യത്തിന്റെയും വെളിച്ചം ഓരോ മനുഷ്യമനസ്സിലും നിറയ്ക്കട്ടെ എന്ന് മുഖ്യമന്ത്രി ദീപാവലി ആശംസിച്ചുകൊണ്ട് പറഞ്ഞു.
മുഖ്യമന്ത്രിയുടെ ദീപാവലി ആശംസ
പ്രകാശത്തിന്റെ ഉത്സവമാണ് ദീപാവലി. ഭേദചിന്തകൾക്കതീതമായ, സ്‌നേഹത്തിന്റെയും സാഹോദര്യത്തിന്റെയും വെളിച്ചം ഓരോ മനുഷ്യമനസ്സിലും നിറയ്ക്കുന്നതാകട്ടെ ദീപാവലി ആഘോഷങ്ങൾ. എല്ലാവർക്കും ഹൃദയം നിറഞ്ഞ ദീപാവലി ആശംസകൾ.