New Update
/sathyam/media/media_files/08Azik5Pky2kY02OFIJp.jpg)
കേരളത്തിൽ നിന്ന് അയോധ്യയിലേയ്ക്കുള്ള ആദ്യ ആസ്ത സ്പെഷൽ ട്രെയിൻ ഇന്ന് പുറപ്പെടും.രാവിലെ 10ന് കൊച്ചുവേളിയിൽ നിന്നാണ് ആദ്യ സർവീസ്. രാമക്ഷേത്ര ദർശനത്തിനായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് 200 ട്രെയിൻ സർവീസുകളാണ് നടത്തുന്നത്. 24 എണ്ണം കേരളത്തിൽ നിന്നാണ്.
Advertisment
3300 രൂപയാണ് നിരക്ക് . ജനുവരി 30 ന് പാലക്കാട് നിന്ന് ആദ്യ സർവീസ് പുറപ്പെടുമെന്ന് അറിയിച്ചിരുന്നെങ്കിലും പിന്നീട് റദ്ദാക്കുകയായിരുന്നു. കോട്ടയം സ്റ്റേഷനിലെത്തുമ്പോൾ ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ യാത്രക്കാരുമായി സംവദിക്കും.