New Update
/sathyam/media/media_files/iM3uem63oSJFN2EnPajY.webp)
കല്‍പറ്റ: വയനാട് വൈത്തിരിയിൽ കാറും കെ.എസ്.ആര്‍.ടി.സി സ്കാനിയ ബസും കൂട്ടിയിടിച്ച് മൂന്നുപേർ മരിച്ചു. രണ്ട് പുരുഷന്മാരും ഒരു സ്ത്രീയുമാണു മരിച്ചത്. ഇന്ന് രാവിലെ ആറരയോടെയായിരുന്നു അപകടം.
Advertisment
കോഴിക്കോട് ഭാഗത്തേക്ക് പോകുന്ന കാറും ബെംഗളൂരുവിലേക്കു പോകുന്ന ബസുമാണ് അപകടത്തിൽപെട്ടത്. മലപ്പുറം കൊണ്ടോട്ടി കുഴിമണ്ണ സ്വദേശികൾ സഞ്ചരിച്ച കാറാണ് അപകടത്തിൽപെട്ടത്. കുഴിമണ്ണ സ്വദേശി ഉമറിൻ്റെ ഭാര്യ ആമിന, മക്കളായ ആദിൽ, അബ്ദുല്ല എന്നിവരാണ് മരിച്ചത്.
കാർ ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടത്തിനിടയാക്കിയതെന്നാണ് കരുതുന്നതെന്ന് അപകടത്തിൽപെട്ട ബസിൻ്റെ ഡ്രൈവർ.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us