കേരളത്തില്‍ നിന്നു ഇക്കുറി വനിതാ എം.പി ഉണ്ടാകാനുള്ള സാധ്യത മങ്ങുന്നു. ഒരു മണ്ഡലത്തില്‍ പോലും ലീഡ് ചെയ്യാൻ സാധിക്കാതെ വനിതാ സ്ഥാനാര്‍ഥികള്‍.ആലത്തൂരില്‍ രണ്ടാം സ്ഥാനത്തുള്ള രമ്യ ഹരിദാസ് ശക്തമായ മത്സരം കാഴ്ച വെക്കുന്നു. വായനാട്ടില്‍ കെ. സുരേന്ദ്രനെ പിന്നിലാക്കി ആനി രാജ രണ്ടാമത്

New Update
remya annie.jpg

കോട്ടയം: വോട്ടെണ്ണല്‍ ആദ്യ രണ്ടു മണിക്കൂറുകള്‍ പിന്നിടുമ്പോള്‍ കേരളത്തില്‍ നിന്നു വതിനാ എം.പി. ഉണ്ടാകില്ലെന്ന് ഏറെക്കുറെ ഉറപ്പായി. വടകരയില്‍ എല്‍.ഡി.എഫിന്റെ കെ.കെ. ശൈലജയെ ബഹു ദൂരം പിന്നിലാക്കി ഷാഫി പറമ്പിലിന്റെ ഭൂരിപക്ഷം 30,000 കടന്നു. തുടക്കത്തില്‍ ലീഡ് നില മാറിമറിഞ്ഞെങ്കിലും ഷാഫി പിന്നീട് ശക്തമായ തിരിച്ചുവരവ് നടത്തുകയായിരുന്നു. ശൈലജ തിരിച്ചുവരുമെന്ന് എല്‍.ഡി.എഫ് ക്യാമ്പ് പ്രതീക്ഷവെക്കുന്നുണ്ടെങ്കിലും നിവിലെ ട്രെന്‍ഡ് അനുസരിച്ച് ഷാഫി ലീഡ് ഉയര്‍ത്താനാണ് സാധ്യത.

Advertisment

വടകരയില്‍ ഷാഫി മുന്നേറുമ്പോള്‍ ആലത്തൂരില്‍ രമ്യാ ഹരിദാസിനെയും ബി.ജെ.പിയുടെ ടി.എന്‍. സരസുവിനെയും പിന്നിലാക്കി എല്‍.ഡി.എഫിന്റെ കെ. രാധാകൃഷ്ണന്‍ 9712 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ മുന്നേറുകയാണ്. നിലവില്‍ എല്‍.ഡി.എഫിന് ലീഡുള്ള ഏക സീറ്റാണ് ആലത്തൂരിലേത്. ആലപ്പുഴയില്‍ ബി.ജെ.പിയുടെ ശോഭാ സുരേന്ദ്രന്‍ ശക്തമായ അടിയൊഴുക്കുകള്‍ ഉണ്ടാക്കുമെന്നു പ്രതീക്ഷിച്ചെങ്കിലും മൂന്നാം സ്ഥാനത്തേക്കു പിന്തള്ളപ്പെട്ടു.

കാസര്‍ഗോഡ് ബി.ജി.പി സ്ഥാനാര്‍ഥി എം.എല്‍. അശ്വിനി, വയനാട് എല്‍ഡി.എഫിന്റെ ആനീ രാജ, പൊന്നാനിയില്‍ ബി.ജെ.പിയുടെ നിവേദിത,  എറണാകുളത്ത് എല്‍.ഡി.എഫിന്റെ കെ.ജെ. ഷൈനി, ഇടുക്കിയില്‍ ബി.ഡി.ജെ.എസ്. സ്ഥാനാര്‍ഥി സംഗീതാ വിശ്വനാഥന്‍ എന്നിവര്‍ പിന്നിലാണ്. അതേസമയം എല്‍.ഡി.എഫ് സ്ഥാനാര്‍ഥികളായ കെ.കെ ശൈലജ, കെ.ജെ. ഷൈനി, ആനി രാജ എന്നിവര്‍ രണ്ടാം സ്ഥാനത്താണ്.

വയനാട്ടില്‍ രാഹുല്‍ ഗാന്ധിക്കെതിരെ മത്സരിക്കുന്ന ആനി രാജ ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രനെ ബഹു ദൂരം പിന്നിലാക്കിയാണ് രണ്ടാം സ്ഥാനത്ത് തുടരുന്നത്. ഒടുവിലെ കണക്കുകള്‍ പ്രകാരം ആനി രാജയ്ക്കു 83259 വോട്ടുകള്‍ ലഭിച്ചപ്പോള്‍ കെ. സുരേന്ദ്രന് നേടാനായത് 48022 വോട്ടുകള്‍ മാത്രമാണ്.

Advertisment