Advertisment

സംസ്ഥാനത്ത് ഇന്ന് മുതൽ ഒൻപത് വരെ റേഷൻ കടകൾ തുറക്കില്ല; സംസ്ഥാനത്ത് അടഞ്ഞു കിടക്കുക 14,000-ത്തോളം റേഷൻ കടകൾ

New Update
ration.1.2136230

തിരുവനന്തപുരം: ഇന്ന് മുതൽ ഒൻപത് വരെ റേഷൻ കടകൾ തുറക്കില്ല. തുടർച്ചയായി നാല് ദിവസം 14,000-ത്തോളം റേഷൻ കടകളാകും അടഞ്ഞു കിടക്കുക.

Advertisment

സ്റ്റോക്ക് തിട്ടപ്പെടുത്തേണ്ടതിനാലാണ് ഇന്ന് കട അടഞ്ഞു കിടക്കുക. നാളെ ഞായറായതിനാൽ അവധി. എട്ടിനും ഒൻപതിനും റേഷൻ വ്യാപാരി സംഘടനകളുടെ സമരമായതിനാൽ റേഷൻ കടകൾ‌ തുറക്കില്ല.

റേഷൻ വ്യാപാരികളുടെ വേതന പ്രശ്നങ്ങളും മറ്റും ചർച്ച ചെയ്യാനായി മന്ത്രിമാരായ കെ.എൻ ബാല​ഗോപാൽ‌, ജി ആർ അനിൽ എന്നിവർ വിളിച്ചു ചേർത്ത ചർച്ച പരാജയമായിരുന്നു, ഇതിന് പിന്നാലെയാണ് വ്യാപാരികൾ സമരത്തിലേക്ക് നീങ്ങുന്നത്. റേഷൻ വ്യാപാരികളുടെ വേതന പരിഷ്കരണം നടപ്പിലാക്കുക, മുടങ്ങി കിടക്കുന്ന പെൻഷൻ നൽകുക തുടങ്ങി വിവിധ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം.

Advertisment