/sathyam/media/media_files/mNaYot8Idmz2oyo42gOW.jpg)
ഇന്ത്യന്‍ സെറാമിക് വ്യവസായത്തിലെ മുന്‍നിരക്കാരില്‍ ഒരാളായ സിംപോളോ വിട്രിഫൈഡ്,അതിന്റെ കേരളത്തിലെ ആദ്യത്തെ എക്സ്‌ക്ലൂസീവ് ടൈല്‍സ് ആന്‍ഡ് സാനിറ്ററിവെയര്‍ ഷോറൂം ഫ്രാഞ്ചൈസി മോഡലില്‍ സില്‍വന്‍ ടൈല്‍സ് ഗാലറിയില്‍ ഉദ്ഘാടനം ചെയ്തു.2100 ചതുരശ്ര അടി വിസ്തീര്‍ണമുള്ള ഇന്ത്യയിലെ 128-ാമത് ഷോറൂം കോഴിക്കോട് ബൈപാസ് സൈബര്‍ പാര്‍ക്കിന് സമീപം നെല്ലിക്കോടാണ് സ്ഥിതി ചെയ്യുന്നത്. വലിയ ഫോര്‍മാറ്റ് സിന്റര്‍ഡ് കോംപാക്റ്റ് സര്‍ഫേസുകളുടെയും 16/20 എംഎം കട്ടിയുള്ള ഔട്ട്‌ഡോര്‍ ടൈലുകളുടെയും കിച്ചന്‍ പ്ലാറ്റ്‌ഫോം, ഡബിള്‍ ചാര്‍ജ് വിട്രിഫൈഡ് ടൈലുകള്‍ തുടങ്ങി നിരവധി വിഭാഗങ്ങളുടെ ഏറ്റവും നൂതന ഡിസൈനുകള്‍ ഇവിടെ ലഭ്യമാണ്.
ഷോറൂമില്‍ 1200ഃ2400 ഡ്രൈ ഗ്രാനുല പോലെ ക്ലാസില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന ഉല്‍പ്പന്നങ്ങളും 1200ഃ1800 പോഷ് സര്‍ഫേസ്, സ്‌റ്റൈല്‍ സ്റ്റേറ്റ്മെന്റ് ആഡ് ഓണുകളും ഔട്ട്ഡോര്‍ ആപ്ലിക്കേഷനുകള്‍ക്കായി 16 എംഎം റോക്ക്ഡെക്ക് സീരീസ് ഉള്ള ഇന്‍ഡോര്‍ സ്‌പേസ്,അടുക്കള ടോപ്പ്, ഡബിള്‍ ചാര്‍ജ്, ഗ്ലേസ്ഡ് ടൈല്‍സ് വാള്‍ തുടങ്ങിയവയും ഇവിടെ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.ക്ലാസ്സി ഹൗസ് ബില്‍ഡര്‍മാരുടെയും ആര്‍ക്കിടെക്റ്റിന്റെയും എല്ലാ ടൈലിംഗ് ആവശ്യങ്ങളും നിറവേറ്റുന്ന ഈ ഷോറൂമില്‍ അനുയോജ്യമായ അന്തരീക്ഷത്തില്‍ അത്യാധുനിക മോക്ക്-അപ്പ് ഡിസ്‌പ്ലേകളിലൂടെ ഓരോ ടൈലും അതിന്റെ യഥാര്‍ത്ഥ ഉപയോഗത്തില്‍ എങ്ങനെ കാണപ്പെടും എന്നതിന്റെ ഒരു അനുഭവം ഉപഭോക്താക്കള്‍ക്ക് നല്‍കുന്നു.
'കോഴിക്കോട് മത്സരിക്കുന്ന ചില പ്രീമിയം ബ്രാന്‍ഡുകളെ അവരുടെ തന്ത്രങ്ങളെക്കുറിച്ച് പുനര്‍വിചിന്തനം ചെയ്യാന്‍ പ്രേരിപ്പിക്കുന്ന ഡിസൈനിലും ദൃശ്യാനുഭവത്തിലും ടൈല്‍ ഷോപ്പിംഗിനെ വ്യത്യസ്ത തലത്തിലേക്ക് കൊണ്ടുപോകുമെന്ന് ഈ ഷോറൂം വാഗ്ദാനം ചെയ്യുന്നു' ഷോറൂമിന്റെ ഉദ്ഘാടന വേളയില്‍ കമ്പനിയുടെ സിഎംഒ ഭാരത് അഘാര പറഞ്ഞു.'കോഴിക്കോട് അതിന്റെ വരേണ്യ രുചിക്കും സൗന്ദര്യബോധത്തിനും പേരുകേട്ടതാണ്. ഷോറൂമിനൊപ്പം,അവര്‍ക്കും അവരുടെ ക്ലയന്റുകള്‍ക്കും ഉപഭോക്താക്കള്‍ക്കും ഒരു പ്രത്യേക ശ്രേണി ഉല്‍പ്പന്നങ്ങള്‍ വാഗ്ദാനം ചെയ്യുന്നതിലൂടെ അവരുടെ ആവശ്യകതകളുമായി പൊരുത്തപ്പെടാന്‍ ഞങ്ങള്‍ പ്രതീക്ഷിക്കുന്നു.'ചടങ്ങില്‍ സംസാരിച്ച കേരള സെയില്‍സ് ജിഎം സുധീര്‍ ബി കെ പറഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us