New Update
/sathyam/media/media_files/ZZEyvv7pfBiQVGrKpbso.jpg)
കൊച്ചി: ചികിത്സയിൽ കഴിയുന്ന പി.ഡി.പി ചെയർമാൻ അബ്ദുന്നാസർ മഅ്ദനിയുടെ ആരോഗ്യനില മാറ്റമില്ലാതെ തുടരുന്നു. ശ്വാസതടസ്സം മൂർച്ഛിച്ചതിനെ തുടർന്ന് കഴിഞ്ഞ നാല് ദിവസമായി വെന്റിലേറ്റർ സഹായത്തോടെ അതിതീവ്ര പരിചരണ വിഭാഗത്തിൽ കഴിയുകയാണ് മഅ്ദനി. അടിയന്തരമായി ആൻജിയോഗ്രാം ചെയ്യണമെന്നാണ് ഡോക്ടർമാരുടെ നിർദേശം.
Advertisment
തലച്ചോറിലേക്കുള്ള രക്തയോട്ടം ഭാഗികമായി തടസ്സപ്പെട്ട സാഹചര്യത്തിൽ ആൻജിയോഗ്രാം പ്രയാസമാണെന്ന സാഹചര്യവുമുണ്ട്. ആരോഗ്യനില അല്പമെങ്കിലും ഭേദപ്പെട്ട ശേഷം ശസ്ത്രക്രിയയിലേക്ക് കടക്കാനാണ് മെഡിക്കൽ സംഘത്തിന്റെ തീരുമാനം. കഴിഞ്ഞ മാസമാണ് മഅ്ദനിയെ വൃക്ക സംബന്ധമായ അസുഖം മൂലം കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.