/sathyam/media/media_files/2025/09/15/1496325-fd-2025-09-15-07-11-38.webp)
തിരുവനന്തപുരം: മില്‍മ പാല്‍ വില വര്‍ധിപ്പിക്കുന്നത് സംബന്ധിച്ച് ഇന്ന് അന്തിമ തീരുമാനം ഉണ്ടായേക്കും. ഉച്ചയ്ക്ക് രണ്ടുമണിക്ക് മില്‍മ ആസ്ഥാനത്ത് ചേരുന്ന ബോര്‍ഡ് യോഗത്തില്‍ തീരുമാനം ഉണ്ടാകും.
മൂന്ന് മേഖലകളില്‍ നിന്നുള്ള പ്രതിനിധികള്‍ ബോര്‍ഡ് യോഗത്തില്‍ പങ്കെടുക്കും. പാല്‍ വില വര്‍ദ്ധിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് നിയോഗിച്ച കമ്മറ്റിയുടെ റിപ്പോര്‍ട്ട് ഇന്ന് ബോര്‍ഡ് യോഗത്തിന് മുമ്പാകെ വരും.
പാല്‍ വില അഞ്ചു രൂപ വരെയെങ്കിലും കൂട്ടണം എന്നുള്ളതാണ് പൊതുവായ ആവശ്യം. ഓണത്തിന് ശേഷം പാല്‍വില കൂട്ടുമെന്ന് നേരത്തെ പ്രചാരണം ഉണ്ടായിരുന്നു. അതേസമയം മധ്യമേഖലയില്‍ നിന്നൊഴികെയുള്ള മറ്റു പ്രതിനിധികള്‍ പാല്‍വിലാ കൂട്ടുന്നത് സംബന്ധിച്ച് അന്തിമ തീരുമാനത്തിലേക്ക് എത്തിയിട്ടില്ലെന്നാണ് സൂചന.
നാളെ പൊതുയോഗം നടക്കാനിരിക്കെ പാല്‍വില കൂട്ടിയില്ലെങ്കില്‍ വലിയ പ്രതിഷേധത്തിലേക്ക് പോകുമെന്ന് ചില പ്രതിനിധികള്‍ ഇതിനോടകം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. മൂന്നു രൂപ വരെയെങ്കിലും പാല്‍വില കൂട്ടും എന്നാണ് സൂചന.