കേരള ഹൈക്കോടതിയില്‍ ഇന്ന് പുതിയ അഞ്ച് ജഡ്ജിമാര്‍ സത്യപ്രതിജ്ഞ ചെയ്യും. അഞ്ച് ജഡ്ജിമാരെ പുതിയതായി നിയമിച്ച് കേന്ദ്ര സര്‍ക്കാര്‍ വിജ്ഞാപനം ഇറക്കി. ഇതോടെ ഹൈക്കോടതിയില്‍ ജഡ്ജിമാരുടെ എണ്ണം 45 ആയി ഉയരും.
സത്യപ്രതിജ്ഞ ചടങ്ങില്‍ ചീഫ് ജസ്റ്റിസ് പുതിയ ജഡ്ജിമാര്‍ക്ക് സത്യവാചകം ചൊല്ലിക്കൊടുക്കും. സുപ്രീം കോടതി കൊളീജിയം ശുപാര്‍ശ ചെയ്ത 5 പേരെ നിയമിച്ച് രാഷ്ട്രപതി നേരത്തെ വിജ്ഞാപനം ഇറക്കിയിരുന്നു.
ഇന്ന് രാവിലെ പത്ത് മണിക്ക് പുതിയ ജഡ്ജിമാര്‍ സത്യപ്രതിജ്ഞ ചെയ്യും. പി കൃഷ്ണകുമാര്‍, കെ വി ജയകുമാര്‍, എസ് മുരളീകൃഷ്ണ, ജോബിന്‍ സെബാസ്റ്റ്യന്‍, പി വി ബാലകൃഷ്ണന്‍ എന്നിവരെയാണ് നിയമിച്ചത്.