Advertisment

മുഖ്യമന്ത്രിയെയും അൻവറിനെയും പൂട്ടാനുള്ള മരുന്ന് ശശിയുടെ കയ്യിലുണ്ട്'- കെ എം ഷാജി

New Update
KM-Shaji mmmm

പി വി അൻവർ എംഎൽഎ നടത്തിയ ആരോപണങ്ങളിൽ പ്രതികരണവുമായി മുസ്ലിം ലീ​ഗ് നേതാവ് കെ എം ഷാജി.ഗുരുതരമായ പ്രശ്നങ്ങളാണ് അൻവർ ഉന്നയിച്ചത്. പി വി അൻവറിന് വിശ്വാസ്യതയില്ലെങ്കിലും അദ്ദേഹം ഇപ്പോൾ പറഞ്ഞ കാര്യങ്ങളെ ​ഗൗരവമായി തന്നെ കണക്കാക്കേണ്ടതുണ്ട്.

Advertisment

അൻവറിനെ പൂട്ടാനുള്ള മരുന്ന് മുഖ്യമന്ത്രിയുടെ കൈയിൽ ഉണ്ട്. മുഖ്യമന്ത്രിയെയും അൻവറിനെയും പൂട്ടാനുള്ള മരുന്ന് ശശിയുടെ അടുത്തുണ്ട്. കഥാന്ത്യത്തിൽ ജനങ്ങൾ എല്ലാം ശശിയാകും. കോൺഗ്രസിനൊപ്പം ലീഗും ശക്തമായ സമരത്തിനിറങ്ങും.

കഴിഞ്ഞയാഴ്ച വരെ എസ്പി ഓഫീസിന് മുമ്പിൽ കുത്തിയിരുന്നയാൾ പരാതി നൽകി മുഖ്യമന്ത്രിയെ കണ്ടതോടെ മാധ്യമങ്ങളോടാണ് ദേഷ്യപ്പെടുന്നത്. എസ്എഫ്ഐഒ മുഖ്യമന്ത്രിയുടെ മകൾക്കെതിരായ റിപ്പോർട്ട് സമർപ്പിക്കേണ്ട സമയം അതിക്രമിച്ചെന്നും കെ എം ഷാജി പറഞ്ഞു.

Advertisment