കോട്ടയം: പൊലീസിലെ ചെറിയൊരു വിഭാഗം സേനക്കാകെ അപവാദമുണ്ടാക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അത്തരക്കാരെ സേനയിൽ ആവശ്യമില്ല. പുഴുക്കുത്തുകളെന്ന് കണ്ടെത്തിയ 108 ഉദ്യോഗസ്ഥരെ പുറത്താക്കിയിട്ടുണ്ട്.
സത്യസന്ധതയോടെ പ്രവർത്തിക്കുന്നവർക്ക് കലവറയില്ലാത്ത പിന്തുണ സർക്കാർ നൽകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. കോട്ടയത്ത് നടക്കുന്ന പൊലീസ് അസോസിയേഷന്‍ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി .