തിരുവനന്തപുരം: കെഎസ്ആർടിസി ഡ്രൈവർ യദുവും മേയർ ആര്യാ രാജേന്ദ്രനുമായുള്ള കേസിൽ കോടതിനിരീക്ഷണം വേണമെന്ന യദുവിന്റെ ഹർജി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് തള്ളി. അന്വേഷണം സത്യസന്ധമാകണമെന്നും കാലതാമസം പാടില്ലെന്നും കോടതി ആവശ്യപ്പെട്ടു.
സ്വാധീനത്തിന് വഴങ്ങാത്ത അന്വേഷണം വേണമെന്നും 3 മാസത്തിൽ ഒരിക്കൽ അന്വേഷണ പുരോഗതി റിപ്പോർട്ട് കോടതിയിൽ ഹാജരാക്കണമെന്നും കോടതി നിർദേശിച്ചു.
കേസ് ശരിയായ ദിശയിൽ മുന്നോട്ട് പോകണമെങ്കിൽ കോടതിയുടെ മേൽനോട്ടം അനിവാര്യമാണെന്നാണ് കെഎസ്ആർടിസിയിലെ ഡ്രൈവറായിരുന്ന യദു ആവശ്യപ്പെട്ടത്. മൂന്ന് മാസം കൂടുമ്പോൾ അന്വേഷണ പുരോഗതി റിപ്പോർട്ട് കോടതിയിൽ ഹാജരാക്കാൻ നിർദേശിക്കണമെന്നും യദു ആവശ്യപ്പെട്ടിരുന്നു.