ലൈംഗികാരോപണം; ഇടവേള ബാബു ഇരിങ്ങാലക്കുട നഗരസഭ ശുചിത്വ മിഷന്‍ അംബാസിഡര്‍ സ്ഥാനമൊഴിഞ്ഞു

New Update
edavela-babu-2024-08-def49dd652d4be9aeb599dcd2b6acb9c-3x2

തൃശ്ശൂര്‍: ഇരിങ്ങാലക്കുട നഗരസഭയുടെ ശുചിത്വ മിഷന്‍ അംബാസിഡര്‍ സ്ഥാനമൊഴിഞ്ഞ് നടൻ ഇടവേള ബാബു. തനിക്കെതിരെ ഉയർന്നു വന്ന ലൈംഗിക ആരോപണങ്ങളുടെ പശ്ചാത്തലത്തിലാണ് സ്ഥാനം ഒഴിയുന്നതെന്ന് ഇടവേള ബാബു വ്യക്തമാക്കി.

Advertisment

ഈ കഴിഞ്ഞ ദിവസങ്ങളിലായി തന്റെ പേരിൽ വന്നുകൊണ്ടിരിക്കുന്ന ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ ഈ കേസ് നിയപരമായി മുന്നോട്ടു പോകേണ്ടതിനാൽ ഈ ഔദ്യോഗിക സ്ഥാനത്തുനിന്നും എന്നെ ഒഴിവാക്കി തരണമെന്നും, തനിക്കെതിരെ ആരോപിച്ചിട്ടുള്ള കുറ്റങ്ങളിൽ ഇരിഞ്ഞാലക്കുട നഗരസഭക്ക് ഒരു തരത്തിലും കളങ്കം ഉണ്ടാകരുതെന്നും ആത്മാർഥമായി ആഗ്രഹിക്കുന്നതുകൊണ്ടുമാണ് ഇത്തരത്തിൽ ഒരു തീരുമാനത്തിലേക്ക് എത്തിയതെന്നും ഇടവേള ബാബു വ്യക്തമാക്കി.

ലൈംഗിക ആരോപണം ഉയര്‍ന്ന പശ്ചാത്തലത്തില്‍ നടൻ സ്ഥാനം ഒഴിയണമെന്ന് ആവശ്യം ഉയര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണ് നഗരസഭയുടെ ശുചിത്വ മിഷന്‍ അംബാസിഡര്‍ സ്ഥാനം ഇടവേള ബാബു ഒഴിഞ്ഞത്.

Advertisment