New Update
/sathyam/media/media_files/l5VKRC4LvJoLAqtSixCC.webp)
തിരുവനന്തപുരം: കുറ്റകൃത്യം നടന്നത് അറിഞ്ഞിട്ടും മറച്ചുവെച്ചെന്ന് ചൂണ്ടിക്കാട്ടി ഇടത് എംഎല്‍എ പി.വി അന്‍വറിനെതിരെ പരാതി നല്‍കി ബിജെപി നേതാവ് ഷോണ്‍ ജോര്‍ജ്. ഇന്ന് രാവിലെ ഇ-മെയില്‍ വഴി ഡിജിപിക്കാണ് പരാതി നല്‍കിയത്. മാധ്യമങ്ങളിലൂടെ പി.വി അൻവർ നടത്തിയത് ഗുരുതര കുറ്റകൃത്യങ്ങളെക്കുറിച്ചുള്ള വെളിപ്പെടുത്തലാണെന്ന് ഷോൺ ജോർജ് ചൂണ്ടിക്കാട്ടുന്നു.
Advertisment
എഡിജിപി എം.ആര്‍ അജിത് കുമാറിന്റെ കുറ്റകൃത്യങ്ങളെപ്പറ്റി അറിവുണ്ടായിട്ട് കോടതിയെയോ പൊലീസിനെയോ സമീപിച്ചില്ലെന്ന് കാട്ടിയാണ് പരാതി നല്‍കിയത്. ഉത്തരവാദപ്പെട്ട ജനപ്രതിനിധി എന്ന നിലയില്‍ പൊലീസിനെ സമീപിക്കാതെ കുറ്റകൃത്യം മറച്ചുവെക്കാന്‍ അന്‍വര്‍ ശ്രമം നടത്തിയെന്ന് ഷോണ്‍ ജോര്‍ജ് പരാതിയില്‍ ആരോപിക്കുന്നു.