നാല് ലക്ഷം രൂപയുടെ വൈദ്യുതി കമ്പികൾ മോഷ്ടിച്ചു; രണ്ട് കെഎസ്ഇബി താത്കാലിക ജീവനക്കാർ അറസ്റ്റിൽ

New Update
1438279-kesb

പത്തനംതിട്ട: റാന്നിയിൽ വൈദ്യുതി കമ്പികള്‍ മോഷ്ടിച്ച സംഭവത്തില്‍ രണ്ട് കെഎസ്ഇബി താത്കാലിക ജീവനക്കാർ അറസ്റ്റിൽ. വാസു,രതീഷ് എന്നിവരാണ് അറസ്റ്റിലായത്.

Advertisment

റാന്നി കെഎസ്ഇബി ഡിവിഷനിൽ നിന്നാണ് നാല് ലക്ഷത്തോളം വിലമതിക്കുന്ന 1500 മീറ്റർ വൈദ്യുതി കമ്പികള്‍ മോഷ്ടിച്ചത്. പുതിയ വൈദ്യുതി കേബിളുകൾ സ്ഥാപിച്ചപ്പോഴാണ് പഴയത് മോഷ്ടിച്ചത്. കെ.എസ്.ഇ.ബി ജീവനക്കാരുടെ യൂണിഫോമും തൊപ്പിയുമിട്ടാണ് ഇവര്‍ പഴയ വൈദ്യുതി കമ്പികള്‍ മാറ്റിയത്.

Advertisment