തിരുവനന്തപുരം: വയനാട്ടിലെ മുണ്ടക്കൈയില്‍ സംഭവിച്ച മഹാദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ദുരിതബാധിതരിലേക്ക് സഹായങ്ങളെത്തിക്കുന്നതിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനകള്‍ നല്‍കണമെന്ന അഭ്യർത്ഥനക്കെതിരെ വ്യാജ പ്രചരണം നടത്തിയതിനെതിരെ സംസ്ഥാന വ്യാപകമായി കേസുകൾ രജിസ്റ്റർ ചെയ്തു. 14 കേസുകളാണ് ഇതുവരെ രജിസ്റ്റർ ചെയ്തത്. തിരുവനന്തപുരം സിറ്റിയിൽ നാല്, പാലക്കാട് രണ്ട്, കൊല്ലം സിറ്റി, എറണാകുളം റൂറൽ, തൃശ്ശൂർ സിറ്റി, മലപ്പുറം, വയനാട്, തിരുവനന്തപുരം റൂറൽ എന്നിവിടങ്ങളിൽ ഓരോ കേസ് വിധമാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.