കൊച്ചി: അറ്റകുറ്റപ്പണികളുടെ ഭാഗമായി പാസ്‌പോർട്ട് അപേക്ഷകൾക്കായുള്ള ഓൺലൈൻ പോർട്ടൽ അടുത്ത അഞ്ച് ദിവസത്തേക്ക് പ്രവർത്തിക്കില്ലെന്ന് കേന്ദ്ര സർക്കാർ അറിയിച്ചു. ഈ കാലയളവിൽ പുതിയ അപ്പോയിൻ്റ്‌മെൻ്റുകളൊന്നും ഷെഡ്യൂൾ ചെയ്യാനാകില്ല, നേരത്തെ ബുക്ക് ചെയ്ത അപ്പോയിൻ്റ്‌മെൻ്റുകൾ വീണ്ടും ഷെഡ്യൂൾ ചെയ്യാൻ സാധിക്കും.
2024 ഓഗസ്റ്റ് 29, വ്യാഴം മുതൽ സെപ്റ്റംബർ 2, തിങ്കൾ വരെ സെെറ്റ് പ്രവർത്തിക്കില്ലെന്നും, പാസ്‌പോർട്ട് സേവാ പോർട്ടൽ പ്രവർത്തനരഹിതമാകും എന്നും അധികൃതർ അറിയിച്ചു. പാസ്‌പോർട്ട് സേവാ പോർട്ടൽ ആണ് ഇതുമായി ബന്ധപ്പെട്ട പത്രകുറിപ്പ് പുറത്തിറക്കിയത്.
സെെറ്റിലെ അറ്റകുറ്റപണി പൂർത്തിയാക്കുന്നതിന്റെ ഭാഗമായാണ് അപ്പോയിൻ്റ്‌മെൻ്റുകളിൽ മാറ്റം വരുത്തുന്നതെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. അപ്പോയ്‌മെൻ്റുകൾ പുനഃക്രമീകരിക്കുന്നതിന് കൃത്മായ പദ്ധതി തയ്യാറാക്കിയിട്ടുണ്ട്. പൊതുജനങ്ങൾക്ക് യാതൊരു അസൗകര്യവും ഉണ്ടാകില്ല. അപ്പോയിൻ്റ്‌മെൻ്റ് റീ ഷെഡ്യൂൾ ചെയ്യുന്നതിന് ഒരു തടസ്സം നേരിടേണ്ടി വരില്ലെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.