/sathyam/media/media_files/oDBoUrer3iImevQxymk2.jpg)
വയോധികയെ കൊന്ന് വീട്ടുവളപ്പിൽ കുഴിച്ചുമൂടിയ കേസിലെ പ്രതികൾക്ക് ക്രിമിനൽ പശ്ചാത്തലമുണ്ടെന്ന് പൊലീസ്. കൊച്ചി കടവന്ത്ര കർഷക റോഡ് ‘ശിവകൃപ’യിൽ പരേതനായ ഗോപാലകൃഷ്ണന്‍റെ ഭാര്യ സുഭദ്രയെ കൊലപ്പെടുത്തിയ പ്രതികളായ കാട്ടൂർ പള്ളിപ്പറമ്പിൽ മാത്യൂസ് (നിഥിൻ -33), ഭാര്യ കർണാടക ഉഡുപ്പി സ്വദേശി ശർമിള (30) എന്നിവർ മുമ്പും കുറ്റകൃത്യങ്ങൾ ചെയ്തവരാണെന്ന് പൊലീസ് പറയുന്നു.
ഏഴാം ക്ലാസിൽ പഠിക്കുമ്പോൾ വഴിയിലൂടെ പോകുന്ന സ്ത്രീയുടെ മാല പൊട്ടിച്ച കേസിലെ പ്രതിയാണ് മാത്യൂസ്. പിന്നീട് ഇരുവരും ചേർന്ന് കേസ് ഒത്തുതീർപ്പാക്കുകയായിരുന്നു. മുമ്പ് മാത്യൂസിനെ ശർമിള വെട്ടിപ്പരിക്കേൽപ്പിച്ചിരുന്നു. ഈ സംഭവത്തിൽ ആലപ്പുഴ മണ്ണഞ്ചേരി പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു.
സ്വർണാഭരണങ്ങൾ കൈക്കലാക്കാനാണ് സുഭദ്രയെ കൊന്നതെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. കൊലപാതക സമയത്ത് സുഭദ്രയുടെ ശരീരത്തിൽ സ്വർണാഭരണങ്ങൾ ഉണ്ടായിരുന്നു. എന്നാൽ, ഇന്നലെ കണ്ടെടുത്ത മൃതദേഹത്തിൽ സ്വർണാഭരണം ഇല്ലായിരുന്നു. സ്വർണാഭരണങ്ങൾ ആലപ്പുഴ നഗരത്തിലെ ഒരു ജ്വല്ലറിയിലും ഉഡുപ്പിയിലും പണയം വെച്ചെന്നുമാണ് പൊലീസിന് ലഭിച്ച വിവരം.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us