മലപ്പുറം: മലപ്പുറത്ത് എംപോക്‌സ് സ്ഥിരീകരിച്ച യുവാവുമായി നേരിട്ട് സമ്പർക്കമുള്ള 23 പേർ നിരീക്ഷണത്തിൽ. ഇവരുടെ ആരോഗ്യ നിലയിൽ മറ്റ് പ്രശ്നങ്ങൾ ഇല്ലെന്നും ചികിത്സയിലുള്ള രോഗിയുടെ ആരോഗ്യനിലയിൽ ആശങ്കപ്പെടേണ്ടതില്ലെന്നുമാണ് പുറത്തുവരുന്ന വിവരം.
അതേസമയം മലപ്പുറത്ത് പ്രതിരോധ പ്രവർത്തനങ്ങളും ജാഗ്രതയും കടുപ്പിച്ചിരിക്കയാണ്. പ്രതിരോധ പ്രവർത്തനവും സാഹചര്യങ്ങളും വിലയിരുത്താൻ ആരോഗ്യ മന്ത്രി വീണാ ജോർജിന്റെ നേതൃത്വത്തിൽ ഉദ്യോഗസ്ഥരുമായി യോഗം ചേരും.