ജോസ് ചാലക്കൽ
Updated On
New Update
/sathyam/media/media_files/Zpwi72TJGUgwUpd8OOIx.jpg)
പാലക്കാട്: യൂത്ത് കോൺഗ്രസ് നടത്തിയ സെക്രട്ടറിയേറ്റ് മാർച്ചിൽ സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തെ അറസ്റ്റ് ചെയ്തതിലും അബിൻ വർക്കി ഉൾപ്പടെയുള്ള നേതാക്കൾക്ക് നേരെ പോലീസ് നടത്തിയ നരനായാട്ടിലും പ്രതിഷേധിച്ച് പാലക്കാട് നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തി.
Advertisment
ബ്ലോക്ക് കോൺഗ്രസ്സ് ജനറൽ സെക്രട്ടറി ഹരിദാസ് മച്ചിങ്ങൽ ഉദ്ഘാടനം ചെയ്തു. യുത്ത് കോൺഗ്രസ്സ് നിയോജക മണ്ഡലം പ്രസിഡൻ്റ് സതീഷ് തിരുവാലത്തൂർ അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡൻ്റ് സജീവൻ പൂവക്കോട് , ഇക്ക്ബാൽ, വൈശാഖ്, അക്ഷയ് ,ബിനാഷിർ പിരായിരി, ഷബീർ ബാബു എന്നിവർ പ്രസംഗിച്ചു
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us