ബംഗളുരുവിൽ നിന്ന് നാട്ടിലേക്കുള്ള യാത്രക്കിടെ ട്രെയിനിൽ നിന്ന് വീണ് നഴ്സിംഗ് വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

author-image
ന്യൂസ് ബ്യൂറോ, പത്തനംതിട്ട
Updated On
New Update
krishnapriya

ട്രെയിനിൽനിന്ന് വീണ് വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം. ബെംഗളൂരുവിൽ രണ്ടാം വർഷ നഴ്സിങ് വിദ്യാർഥിനിയായ കൃഷ്ണപ്രിയ(20)യാണ് ട്രെയിനിൽ നിന്ന് വീണ് മരിച്ചത്. പത്തനംതിട്ട വായ്പൂര് ശബരിപൊയ്കയിൽ സജികുമാറിന്റെയും മഞ്ജുവിന്റെയും മകളാണ് മരിച്ച കൃഷ്ണപ്രിയ.

Advertisment

കഴിഞ്ഞ ദിവസം നാട്ടിലേക്കുള്ള യാത്രയിൽ കോയമ്പത്തൂർ പോത്തന്നൂരിനും മദുക്കരയ്ക്കും ഇടയിൽവച്ചാണ് അപകടം സംഭവിച്ചത്. ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. എസ്.ആകാശ് സഹോദരനാണ്. സംസ്കാരം പിന്നീട്.

Advertisment