സംസ്ഥാനത്ത് അമീബിക് മസ്തിഷ്ക ജ്വരം ബാധിക്കുന്നവരുടെ എണ്ണത്തിൽ വൻ വർധന, ഒമ്പത്‌ മാസത്തിനിടെ മരിച്ചത് 17 പേർ, ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആവർത്തിച്ച് ആരോഗ്യ വകുപ്പ്

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update
1169491-amebicbrainabscess

തിരുവനന്തപുരം:മുൻ വർഷങ്ങളേക്കാൾ അമീബിക് മസ്തിഷ്ക ജ്വരം ബാധിക്കുന്ന രോഗികളുടെ എണ്ണം കൂടുതലായിട്ടും ആശങ്കപ്പെടേണ്ടതില്ലെന്ന് ആവർത്തിച്ച് ആരോഗ്യവകുപ്പ്.

Advertisment

എല്ലാ ചികിത്സാ സംവിധാനങ്ങളും ഒരുക്കിയാണ് രോഗികളെ പരിചരിക്കുന്നതെന്നാണ് ആരോഗ്യവകുപ്പ് വാദം. തദ്ദേശസ്ഥാപനങ്ങളുടെ സഹായത്തോടെ കിണറുകൾ അടക്കം വൃത്തിയാക്കുന്ന നടപടികളിലേക്ക് സർക്കാർ സംവിധാനങ്ങൾ കടന്നു.

ലോകത്ത് 99% മരണനിരക്കുള്ള രോഗത്തിന് കേരളത്തിലെ നിരക്ക് 24% ആണെന്നാണ് ആരോഗ്യവകുപ്പിന്റെ വാദം. സംസ്ഥാനത്ത് കഴിഞ്ഞ 9 മാസത്തിനിടെ 66 പേർക്ക് രോഗം സ്ഥിരീകരിച്ചപ്പോൾ 17 പേർക്ക് ജീവൻ നഷ്ടമായി. അമീബയും ഫംഗസും ഒരുപോലെ തലച്ചോറിനെ ബാധിച്ച് അതീവ ഗുരുതരാവസ്ഥയിൽ നിന്ന് ജീവിതത്തിലേക്ക് തിരിച്ചുവന്ന ഒരാൾ കേരളത്തിൽ മാത്രമാണ്.

Advertisment