/sathyam/media/media_files/2yHLoHUcouR2lvSEHpjz.jpeg)
തിരു :മലയാള സിനിമയെ ലോക സിനിമക്കു മുമ്പിൽ വാണിജ്യവൽക്കരിച്ച നടനായിരുന്നു പ്രേം നസീറെന്നും,ആ നടന്റെ വ്യക്തി പ്രഭക്ക് ഇന്നും ഏറെ പ്രസക്തിയുണ്ടെന്നും സ്പീക്കർ എ.എൻ.ഷംസീർ.പ്രേം നസീർ സുഹൃത് സമിതി ഒരുക്കുന്ന 35-ാം പ്രേം നസീർ സ്മൃതിസന്ധ്യ ലോഗോ പ്രകാശനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ചലച്ചിത്ര വിസ്‌മയത്തിന്റെ ആരംഭ ദശയില്‍ സിനിമയെന്ന മായികതയിൽ ഇന്ത്യന്‍ സിനിമക്കും ലോക സിനിമക്കും മലയാള സിനിമ നല്‍കിയ സംഭാവനകള്‍ അതി മഹത്താണ്.മലയാള സിനിമയുടെ ചരിത്രം 7 പതിറ്റാണ്ട് പിന്നിട്ടു കഴിഞ്ഞിരിക്കുന്ന വേളയിൽ,ആധുനിക ശാസ്‌ത്ര സാങ്കേതിക വിദ്യയുടെ ഉത്തുംഗ ശൃംഗത്തില്‍ നമ്മുടെ സ്വീകരണ മുറികളില്‍ സിനിമ വിരല്‍ തുമ്പില്‍ മിന്നി മറയുന്ന ഇന്ന്, മലയാള സിനിമയുടെ നിത്യഹരിത നായകരെ വിസ്മരിക്കാൻ ആവില്ലെന്നും സ്പീക്കർ പറഞ്ഞു.
പ്രേം നസീർ സുഹൃത് സമിതി സംഘടിപ്പിക്കുന്ന പ്രേം നസീർ 35-ാം ചരമവാർഷിക സ്മൃതി സന്ധ്യയുടെ ലോഗോ പ്രകാശനം സമിതി സംസ്ഥാന സെക്രട്ടറി തെക്കൻസ്റ്റാർ ബാദുഷക്ക് നൽകി സ്പീക്കർ എ.എൻ. ഷംസീർ നിർവഹിച്ചു. സമിതി ഭാരവാഹികളായ വിമൽ സ്‌റ്റീഫൻ,നിസാർ,സ്പീക്കറുടെ പ്രൈവറ്റ് സെക്രട്ടറി ടി. മനോഹരൻ നായർ തുടങ്ങിയവർ സംസാരിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us