വിവാഹം കൂടാൻ പോയ ആൾ തിരിച്ചെത്തിയില്ല, ബന്ധുക്കളെ തേടിയെത്തിയത് മരണ വാർത്ത, ഡ്രെയ്‌നേജിൽ വീണ് യുവാവിന് ദാരുണാന്ത്യം

New Update
death-1-2ddddddd

കോഴിക്കോട്: ഒളവണ്ണയിൽ ഡ്രെയ്നേജിൽ വീണ് മരിച്ച നിലയിൽ കണ്ടെത്തിയ ആളെ തിരിച്ചറിഞ്ഞു. നാഗത്തുംപാടം സ്വദേശി സുരേഷാണ് മരിച്ചത്. രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്.

Advertisment

കഴിഞ്ഞ ദിവസം മാത്രയിൽ ബന്ധുവിന്റെ വിവാഹത്തിൽ പങ്കെടുക്കാനായി ഇയാൾ പോയിരുന്നു. തുടർന്ന് രണ്ട് ദിവസത്തിന് ശേഷവും സുരേഷ് വീട്ടിലെത്തിയില്ല. ഇയാളെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ലഭിച്ചിരുന്നില്ലെന്ന് ബന്ധുക്കൾ പറഞ്ഞു. ഇതോടെ ബന്ധുക്കൾ പൊലീസിൽ പരാതിപ്പെടുകയായിരുന്നു.

തുടർന്ന് സുരേഷിന്റെ ഫോൺ സിഗ്നൽ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം കണ്ടെത്തിയത്. സുരേഷിന്റെ ബൈക്ക് ഡ്രൈനേജിന് സമീപത്തായി നിർത്തിയിട്ടിരുന്നതായും പൊലീസ് കണ്ടെത്തി. ഡ്രൈനേജിൽ വീണ് മരിച്ചതാകാമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

പോസ്റ്റുമോർട്ടം നടപടികൾ പൂർത്തിയായ ശേഷമേ മരണകാരണം വ്യക്തമാകുകയുള്ളൂവെന്ന് പൊലീസ് പറഞ്ഞു. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. അസ്വഭാവിക മരണത്തിന് കേസെടുത്തതായും പൊലീസ് അറിയിച്ചു.

Advertisment