/sathyam/media/media_files/jyZpOw5YYuYTVMX3YzbL.jpg)
തിരുവനന്തപുരം: അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിലും മത്സരിക്കുമെന്ന സൂചന നൽകി മുഖ്യമന്ത്രി പിണറായി വിജയൻ. ഇംഗ്ളീഷ് ദിനപത്രത്തിന് നൽകിയ അഭിമുഖത്തിലാണ് 2026ലെ നിയമസഭാ തിരഞ്ഞെടുപ്പിലും മത്സരിച്ചേക്കും എന്ന സൂചന നൽകിയത്.
പ്രായപരിധി മാനദണ്ഡം നിലവിലുളളതിനാൽ വരുന്ന നിയമസഭാ തിരഞ്ഞെെടുപ്പിൽ മാറിനിൽക്കുമോ എന്ന ചോദ്യത്തിന് താൻ വ്യക്തിപരമായല്ല തീരുമാനമെടുക്കേണ്ടതെന്ന് പറഞ്ഞ് ഒഴിഞ്ഞു മാറിയ മുഖ്യമന്ത്രി, മത്സരിക്കില്ലെന്ന് തീർത്ത് പറയാൻ തയാറായില്ല. ഇതാണ് വീണ്ടും മത്സരിക്കാനുളള സാധ്യതയിലേക്ക് വിരൽ ചൂണ്ടുന്നത്.'' ഈ ചോദ്യത്തിന് ഉത്തരം നൽകേണ്ടത് ഞാനല്ല.
വീണ്ടും മത്സരിക്കാനുളള സാധ്യത തളളാതെ മുഖ്യമന്ത്രി
കൂട്ടായ തീരുമാന പ്രകാരമാണ് പാർട്ടി മുന്നോട്ട് പോകുന്നത്, ഒരു വ്യക്തിക്ക് തീരുമാനം എടുക്കാനാവില്ല. പ്രായ പരിധി മാനദണ്ഡം നടപ്പിലാക്കുന്നതുമായി ഞങ്ങൾ മുന്നോട്ടുപോകും. എൻെറ കാര്യമെടുത്താൽ, പാർട്ടിയാണത് തീരുമാനി തീരുമാനിക്കേണ്ടത്.
വിശാലമായ സമാവയത്തിൻെറ അടിസ്ഥാനത്തിലാണ്, ഞാൻ എല്ലാക്കാലവും പാർട്ടിക്ക് വേണ്ടി പ്രവർത്തിച്ചിട്ടുളളത്'' മുഖ്യമന്ത്രി അഭിമുഖത്തിൽ പറഞ്ഞു. വീണ്ടും തിരഞ്ഞെടുപ്പിൽ മത്സരിക്കുമോ എന്ന ചോദ്യത്തിന് ഇല്ല എന്ന പറയാൻ മുഖ്യമന്ത്രി കൂട്ടാക്കാത്തത് വീണ്ടും മത്സരിക്കാൻ ഒരുങ്ങുന്നു എന്നതിൻെറ വ്യക്തമായ സൂചനയാണ്./sathyam/media/media_files/Izu9ntV7DoVuOZkYvh20.jpg)
പ്രായം 80 പിന്നിടുകയും ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടെങ്കിലും കേരളത്തിലെ സി.പി.എമ്മിൽ ഇപ്പോഴും പിണറായി വിജയൻ തന്നെയാണ് എറ്റവും ഉന്നതനായ നേതാവ്. വീണ്ടും മത്സരിക്കണമെന്ന് പിണറായി താൽപര്യപ്പെട്ടാൽ പ്രായപരിധി ഉൾപ്പെടെ ഒന്നും തടസമാകില്ല.
എല്ലാത്തിലും ഇളവ് നൽകി പിണറായിക്ക് വീണ്ടും മത്സരാനുമതി നൽകാൻ തന്നെയാണ് സാധ്യത. വീണ്ടും മത്സരിക്കാൻ താൽപര്യമില്ലെന്ന് പിണറായി പറഞ്ഞാൽ പോലും തിരഞ്ഞെടുപ്പിൽ മുന്നിൽ നിന്ന് നയിക്കാനുളള നിർബന്ധവും സമ്മർദ്ദവും അദ്ദേഹത്തിന് മേലുണ്ടാകാനും സാധ്യതയുണ്ട്.
പിണറായി മാറിനിന്നാൽ പകരം ആര് എന്നത് തർക്കത്തിന് കാരണമാകും എന്നതിനാലാണ് അത്തരമൊരു സാധ്യത പ്രവചിക്കപ്പെടാൻ കാരണം. പിണറായിയുടെ പിൻഗാമിയായി മരുമകൻ പി. എ. മുഹമ്മദ് റിയാസിനെ ഉയർത്തിക്കൊണ്ട് വരുമെന്ന അഭ്യൂഹങ്ങൾ ഇപ്പോൾ തന്നെ ശക്തമാണ്. സർക്കാരിനും പൊലിസ് ഉന്നതർക്കുമെതിരെ കലാപത്തിന് ഇറങ്ങി പുറപ്പെട്ട പി. വി. അൻവർ അതിൻെറ സൂചനകൾ വ്യക്തമാക്കി തരികയും ചെയ്തിട്ടുണ്ട്.
മുഖ്യമന്ത്രി സ്ഥാനാർത്ഥി ആരാണെന്നത് സംബന്ധിച്ച ഭിന്നത ഒഴിവാക്കാൻ ദേശിയ നേതൃത്വവും ആ ദിശയിലുളള നിർദ്ദേശം നൽകാനും സാധ്യതയുണ്ട്. എന്നാൽ രണ്ടാം പിണറായി സർക്കാർ അധികാരത്തിൽ വന്നപ്പോൾ പരിണിത പ്രജ്ഞരായവരെ മന്ത്രി സ്ഥാനം നൽകാതെ മാറ്റിനിർത്തുകയും പുതുമുഖങ്ങളെ മന്ത്രിയാക്കുകയുമാണ് ചെയ്തത്.
കൊവിഡ്, നിപ കാലത്ത് മികച്ച പ്രവർത്തനം കാഴ്ചവെച്ച കെ.കെ.ശൈലജ ഉൾപ്പെടെയുളളവരാണ് ഇങ്ങനെ മാറ്റിനിർത്തപ്പെട്ടത്. പ്രായ പരിധി മാനദണ്ഡവും രണ്ട് ടേം മാനദണ്ഡവും എല്ലാവർക്കും ബാധകമാക്കുമ്പോൾ പിണറായിക്ക് മാത്രം അതിൽ നിന്ന് എങ്ങനെ മാറിനിൽക്കാനാകുമെന്ന ചോദ്യം പാർട്ടിക്കുളളിൽ ഉയർന്നുവരാനിടയുണ്ട്./sathyam/media/media_files/sV55YI1kWq1wpjfc7Lwz.jpg)
എന്നാൽ അത് പാർട്ടിഫോറങ്ങളിലോ പരസ്യമായോ ഉന്നയിക്കാൻ ആരെങ്കിലും ധൈര്യപ്പെടുമോ എന്നതാണ് പ്രശ്നം. 86 വയസിൽ മത്സരിച്ച് മുഖ്യമന്ത്രിയായ വി.എസ് അച്യുതാനന്ദൻെറ ചരിത്രം ചൂണ്ടിക്കാട്ടിയാകും പിണറായി അനുകൂലികൾ ഈ വാദത്തെ എതിർക്കാൻ പോകുന്നത്.
2026ലെ തിരഞ്ഞെടുപ്പിൽ ആര് നയിക്കും എന്നത് ചോദ്യചിഹ്നം
മുഖ്യമന്ത്രി മത്സരിക്കാതെ മാറിനിന്നാൽ 2026 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ആര് നയിക്കും എന്നത് സി.പി.എമ്മിനകത്ത് ചോദ്യചിഹ്നമാണ്. സംസ്ഥാന സെക്രട്ടറിയും പൊളിറ്റ് ബ്യൂറോ അംഗവുമായ എം. വി. ഗോവിന്ദനാണ് നേതൃശ്രേണിയിൽ ഇപ്പോൾ രണ്ടാമനായുളളത്.
തളിപ്പറമ്പിൽ നിന്ന് ജയിച്ച് എം.എൽ.എയായ എം. വി ഗോവിന്ദനാണ് സ്വാഭാവികമായും നായക സ്ഥാനത്തേക്ക് വരേണ്ടത്. എന്നാൽ സംസ്ഥാന സെക്രട്ടറി എന്ന നിലയിൽ വ്യതിരിക്തമായ ശൈലി കൊണ്ടുവരാനോ മികച്ച നേതാവ് എന്ന് തെളിയിക്കാനോ ഇതുവരെ ഗോവിന്ദന് ആയിട്ടില്ല.
സെക്രട്ടറി സ്ഥാനത്തേക്കുളള ഗോവിന്ദൻെറ വരവിനെ ഏറെ പ്രതീക്ഷയോടെ കണ്ടവർപോലും ഇപ്പോൾ അദ്ദേഹത്തെകുറിച്ച് മതിപ്പ് പ്രകടിപ്പിക്കുന്നില്ല. പിണറായിയുടെ നിഴലായി മാറിയെന്നും പാർട്ടി സെക്രട്ടറി എന്ന നിലയിൽ ധീരമായ തീരുമാനം എടുക്കാനാകാത്തതുമാണ് പാർട്ടിക്കുളളിൽ എം.വി.ഗോവിന്ദൻെറ ജനപ്രീതി ഇടിച്ചത്.
ഇതെല്ലാം നായക സ്ഥാനത്തേക്ക് കടന്നുവരുന്നതിന് എം.വി ഗോവിന്ദന് മുന്നിൽ തടസങ്ങൾ തീർക്കുന്നുണ്ട്. പിണറായിക്ക് പകരം നേതൃസ്ഥാനം ലഭിച്ചാൽ തന്നെ മുന്നണിയെ നയിച്ച് ജയത്തിൽ എത്തിക്കാനാവുമോ എന്നതും സംശയമാണ്.
ഗോവിന്ദനെ മറികടന്ന് യുവനിര നായകസ്ഥാനത്തേക്ക് കുതിച്ചെത്താനുളള സാധ്യതയും തളളിക്കളയാനാവില്ല. കേന്ദ്ര കമ്മിറ്റി അംഗങ്ങളായ പി.രാജീവ് , കെ.എൻ.ബാലഗോപാൽ എന്നിവർക്കാണ് രണ്ടാം നിരയിൽ നിന്ന് കൂടുതൽ സാധ്യത കൽപ്പിക്കപ്പെടുന്നത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us