Advertisment

2025ലെ കേരള എന്‍ജിനിയറിങ്- ഫാര്‍മസി പ്രവേശന പരീക്ഷ ഏപ്രില്‍ 24 മുതല്‍ 28 വരെ

New Update
MG-University-exams-scheduled-for-june-28-postponed

തിരുവനന്തപുരം: അടുത്ത വര്‍ഷത്തെ കേരള എന്‍ജിനിയറിങ്- ഫാര്‍മസി പ്രവേശന പരീക്ഷ ഏപ്രില്‍ 24 മുതല്‍ 28 വരെ നടക്കും.കമ്പ്യൂട്ടര്‍ അധിഷ്ഠിത പരീക്ഷ എല്ലാ ദിവസവും ഉച്ചയ്ക്ക് രണ്ടുമണി മുതല്‍ വൈകീട്ട് അഞ്ചുമണി വരെയാണ്.

ഏപ്രില്‍ 22,23,29,30 തീയതികള്‍ ബഫര്‍ ഡേ ആയിരിക്കും. കമ്പ്യൂട്ടര്‍ അധിഷ്ഠിത ഓണ്‍ലൈന്‍ രീതിയിലേക്ക് പരീക്ഷ മാറിയത് ഈ വര്‍ഷമാണ്. ഈ വര്‍ഷം ജൂണ്‍ അഞ്ചുമുതല്‍ 9 വരെയായിരുന്നു പരീക്ഷ. എന്നാല്‍ അടുത്ത വര്‍ഷത്തെ പരീക്ഷ ഒന്നര മാസം മുന്‍പേയാണ്.

Advertisment
Advertisment