/sathyam/media/media_files/2026/01/11/1521943-untitled-2-2026-01-11-14-45-08.webp)
പത്തനംതിട്ട : പാലക്കാട് എം.എൽ.എ രാഹുൽ മാങ്കൂട്ടത്തിലിനെതിരായ മൂന്നാം പരാതിയിൽ നാടകീയ നീക്കത്തിലൂടെ പൊലീസ് അറസ്റ്റ് ചെയ്ത എം.എൽ.എയെ റിമാൻഡ് ചെയ്ത് കോടതി. മജിസ്‌ട്രേറ്റിന്റെ വീട്ടിൽ ഹാജരാക്കിയപ്പോഴാണ് പ്രതിയായ രാഹുലിനെ കോടതി റിമാൻഡ് ചെയ്തത്.
ആദ്യ രണ്ട് കേസുകളിൽ ജാമ്യം ലഭിച്ചതോടെയാണ് മൂന്നാം പരാതിയിൽ പഴുതടച്ച നീക്കവുമായി പൊലീസ് രാഹലിനെ കസ്റ്റഡിയിൽ എടുത്തത്.
ആദ്യത്തെ പരാതിയിൽ കേസ് രജിസ്റ്റർ ചെയ്തതിന് പിന്നാലെ സംസ്ഥാനത്തിന് പുറത്ത് ഒളിവിൽ പോയ രാഹുൽ മുൻകൂർ ജാമ്യം ലഭിച്ചതിനുശേഷം ആണ് തിരികെ കേരളത്തിലേക്ക് എത്തിയത്. പോലീസിന് രാഹുലിനെ കണ്ടെത്താൻ കഴിയുന്നില്ല എന്ന ആക്ഷേപം അക്കാലത്ത് ഉയർന്നിരുന്നു.
പോലീസിനുള്ളിൽ നിന്നുതന്നെ രാഹുലിനു വിവരങ്ങൾ കൈമാറാൻ ആളുകളുണ്ട് എന്ന ആരോപണങ്ങളും ഉയർന്നിരുന്നു. അതിനാൽ തന്നെ ഇപ്രാവശ്യം പഴുതടച്ച നീക്കങ്ങളാണ് പോലീസ് നടത്തിയത്. പൂങ്കുഴലി ഐ.പി.എസാണ് ഓപ്പറേഷന് ചുക്കാൻ പിടിച്ചത്.
ആദ്യം കൊല്ലത്ത് നിന്നും പൊലീസ് സംഘം പോകാനുള്ള വാഹനങ്ങൾ തയ്യാറാക്കി നിർത്താൻ നിർദ്ദേശം നൽകിയിരുന്നു. പിന്നീട് വിവരം ചോർന്നേക്കുമെന്നുള്ള ആശങ്ക ഉണ്ടായതോടെ നീക്കം ഉപേക്ഷിച്ച പൊലീസ് പാലക്കാട് നിന്ന് തന്നെ പൊലീസ് സംഘത്തെ നിയോഗിക്കുകയായിരുന്നു.
പുലർച്ചെ 12:30-ഓടെ ഷൊർണൂർ ഡിവൈഎസ്പി എൻ. മുരളീധരന്റെ നേതൃത്വത്തിലുള്ള എട്ടംഗ സംഘമാണ് അറസ്റ്റിന് നേതൃത്വം നൽകിയത്. എംഎൽഎ ഹോട്ടലിലുണ്ടെന്ന രഹസ്യവിവരത്തെ തുടർന്ന് എത്തിയ പോലീസ്, ഹോട്ടൽ റിസപ്ഷനിലെ ജീവനക്കാരുടെ ഫോണുകൾ പിടിച്ചുവെച്ച ശേഷമാണ് പരിശോധന നടത്തിയത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us